Image

പുറഭംഗികൂട്ടും വസ്‌ത്രങ്ങള്‍

Published on 10 November, 2012
പുറഭംഗികൂട്ടും വസ്‌ത്രങ്ങള്‍
മുന്‍വശം പോലെതന്നെ സ്‌ത്രീകളുടെ പിന്‍വശവും സുന്ദരമാക്കുന്ന വസ്‌ത്രങ്ങളുണ്ട്‌. പുറത്തിന്റെ സൗന്ദര്യം എടുത്തുകാണിക്കുന്ന ബാക്‌ ലേസ്‌്‌ വസ്‌ത്രങ്ങള്‍ ഇന്ന്‌ പെണ്‍കിടാങ്ങള്‍ക്കിടയില്‍ ട്രെന്റ്‌ ആണ്‌. കൂടുതലും സാരി ബ്ലൗസുകളിലാണ്‌ ഇത്‌ കാണാന്‍ കഴിയുക. ചുരിദാറിലും ജീന്‍സിന്റെ ടോപ്പിലും ബാക്‌ ലേസ്‌്‌ ഇട്ട്‌ ഭംഗിയാക്കാം. ഇത്‌ മോഡേണ്‍ ലുക്ക്‌ നല്‍കും.

തോളുകളുടെ സൗന്ദര്യം എടുത്തു കാണിക്കത്തക്ക രീതിയില്‍ പുറകിലത്തെ കഴുത്ത്‌ വെട്ടിയിറക്കുന്നതാണ്‌ ബാക്‌ ലേസ്‌്‌ വസ്‌ത്രങ്ങളുടെ ആകര്‍ഷണീയത. ബാക്‌ ലേസ്‌്‌ വസ്‌ത്രങ്ങള്‍ ധരിക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്‌. ശരീരത്തിന്റെ പുറകുവശം മനോഹരമായിരിക്കാന്‍. ക്രീമുകളോ ലോഷനുകളോ പുരട്ടി പുറകിലെ അഭംഗികള്‍ പൂര്‍ണമായും മറച്ച ശേഷമേ ഈ അള്‍ട്രാ സ്‌റ്റെല്‍ വസ്‌ത്രങ്ങള്‍ ധരിക്കാവൂ. കഴുത്തിറക്കം അല്‌പം കൂടിയാലും മുടിയിട്ടു മറയ്‌ക്കാമെന്ന ധാരണയും വേണ്ട. കാരണം മുടി തോളിലൂടെ മുന്നിലേക്കിടുന്നതാണ്‌ ബാക്‌ ലേസ്‌്‌ വസ്‌ത്രങ്ങള്‍ ധരിക്കുമ്പോഴുള്ള കോമ്പിനേഷന്‍.

ഡീപ്‌ ബാക്‌ ലേസില്‍ എംപ്രോയിഡറി വര്‍ക്കുകളും കെട്ടുകളും ചേര്‍ത്തിണക്കി കൂടുതല്‍ മനോഹരമാക്കാവുന്നതാണ്‌. കോട്ടണ്‍ അനാര്‍ക്കലി ചുരിദാറുകളിലെ ഏറ്റവും പുതിയ ട്രെന്‍ഡാണ്‌ ഡിസൈനര്‍ ഡീപ്‌ ബാക്‌ ലേസ്‌്‌ നെക്കുകള്‍.
പുറഭംഗികൂട്ടും വസ്‌ത്രങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക