Image

സോഹൻലാലിന്റെ 'വീൽസ് ടു കുടജാദ്രി'ക്ക് പൂനാ ഷോർട് ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം

Published on 09 June, 2026
സോഹൻലാലിന്റെ  'വീൽസ് ടു കുടജാദ്രി'ക്ക് പൂനാ ഷോർട് ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം

സോഹൻലാൽ സംവിധാനം ചെയ്ത 'വീൽസ് ടു കുടജാദ്രി' എന്ന ഡോക്യൂമെന്ററിക്ക് പൂനാ ഷോർട് ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം. മൂകാംബികയിൽ നിന്ന് കുടജാദ്രിയിലേക്കുള്ള ദുർഘടമായ പാതയിലൂടെ ജീപ്പോടിക്കുന്ന ഡ്രൈവർമാരെ കുറിച്ചുള്ള ഡോക്യൂമെന്ററിയാണ് 'വീൽസ് ടു കുടജാദ്രി'. 

'ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്', 'മധ്യവേനൽ', 'ഹാസ്യം'  ഇങ്ങനെ ശ്രദ്ധേയമായ അനേകം  സിനിമകൾ നിർമിച്ചിട്ടുള്ള ജഹാൻഗീർ ഷംസാണ് നിർമാതാവ്. പൂനാ ഷോർട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യൂമെന്ററി സംവിധായകനുള്ള അവാർഡാണ്  'വീൽസ് ടു കുടജാദ്രി'ക്കു കിട്ടിയത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക