
ന്യൂഡൽഹി: പാക് അധീന കശ്‌മീരിൽ (പിഒകെ) പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ വെടിവെയ്പ്പില്‍ 30 ലധികം പേർ കൊല്ലപ്പെടുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മേഖലയിലെ സാമ്പത്തിക, രാഷ്ട്രീയ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ പൗരസംഘടനയായ ജോയിൻ്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി)യെ അധികൃതർ നിരോധിച്ചതിനെത്തുടർന്നാണ് ഈ ഏറ്റുമുട്ടൽ. ജോയിൻ്റ് അവാമി ആക്ഷൻ കമ്മിറ്റിയെ പാകിസ്ഥാൻ അധീന കശ്‌മീർ സർക്കാർ നിരോധിച്ചതായി പ്രഖ്യാപിച്ചു. 2014-ലെ ഭീകരവിരുദ്ധ നിയമപ്രകാരമാണ് ഈ നടപടി.
ക്രമസമാധാനത്തെയും സുരക്ഷയെയും കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം അധികൃതര്‍ ജെഎഎസിയെ നിരോധിച്ചു. അന്ന് രാത്രി നിയമപാലകരുമായുള്ള ഏറ്റുമുട്ടലിൽ വ്യാപാരി വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് റാവലക്കോട്ട് മേഖലയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
ജമ്മു കശ്‌മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഇന്ത്യൻ ഭൂവിഭാഗം പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശമാക്കിയിട്ടുണ്ട്. പൊലീസുമായുള്ള വെടിവയ്പ്പിൽ മരിച്ച മറ്റൊരാളുടെ മൃതദേഹം സൂക്ഷിച്ച ആശുപത്രി മോർച്ചറിക്ക് പുറത്ത് ജെഎഎസി പ്രതിഷേധക്കാർ ഞായറാഴ്‌ച തടിച്ചുകൂടിയതായി പൊലീസ് പറഞ്ഞു