
വെള്ളിത്തിരയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുവെന്ന് ബോളിവുഡ് താരം ശില്‍പ്പ ഷെട്ടി. മക്കള്‍ക്കു വേണ്ടിയാണ് മടങ്ങി വരവ് ആഗ്രഹിക്കുന്നതെന്നും താരം. മക്കള്‍ തന്റെ സിനിമകള്‍ ബിഗ് സ്‌ക്രീനില്‍ കണ്ടിട്ടില്ലെന്നും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ മാത്രമേ കണ്ടിട്ടുള്ളുവെന്നും താരം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കുകയായിരുന്നു ശില്‍പ്പാ ഷെട്ടി.
'എന്റെ മക്കള്‍ എന്നെ ഇതുവരെ വലിയ സ്‌ക്രീനില്‍ കണ്ടിട്ടില്ല. തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ആഗ്രഹിക്കാന്‍ താല്പര്യമുണ്ട്. തന്റെ സിനിമകള്‍ മക്കളായ സമിഷയും വിയാനും തഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ മാത്രമേ കണ്ടിട്ടുള്ളൂ. ബിഗ് സ്‌ക്രീനില്‍ ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ട് വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട്, ബിഗ് സ്‌ക്രീനില്‍ വരാന്‍ താല്പര്യമുണ്ട്. പണ്ട് ചെയ്ത പോലുള്ള സിനിമ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുഖീ എന്ന ചിത്രം 2023-ല്‍ എന്റെ മകന്‍ വലിയ സ്‌ക്രീനില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതൊരു പ്രിവ്യൂ തിയേറ്ററില്‍ ആയിരുന്നു.
പല സിനിമകളും ചെയ്യാനുള്ള അവസരങ്ങള്‍ വന്നിരുന്നു. ചില സിനിമകളോട് താന്‍ 'നോ' പറഞ്ഞിട്ടുണ്ട് 'ഞാന്‍ 'നോ' പറഞ്ഞ പല സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. അതിന്റെ കാരണങ്ങള്‍ തീര്‍ത്തും ന്യായമായിരുന്നു. അക്കൂട്ടത്തില്‍ ചില വമ്പന്‍ ചിത്രങ്ങള്‍ പോലുമുണ്ടായിരുന്നു. ആ സിനിമകള്‍ പോലും ഞാന്‍ വേണ്ടാ എന്നു വച്ചു, കാരണങ്ങള്‍ പലതാണ്'-ശില്‍പ്പ ഷെട്ടി പറഞ്ഞു. തന്റെ തീരുമാനങ്ങളില്‍ പശ്ചാത്താപമില്ലെന്നും താരം കൂട്ടി ചേര്‍ത്തു.