Image

മമ്മൂട്ടിയുടെ 'വിദ്യാമൃതം' പദ്ധതി ആറാം വര്‍ഷത്തിലേക്ക്

Published on 09 June, 2026
 മമ്മൂട്ടിയുടെ 'വിദ്യാമൃതം' പദ്ധതി ആറാം വര്‍ഷത്തിലേക്ക്

 

വയനാട് പ്രകൃതി ദുരന്ത ബാധിതരായ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ ചിലവുകള്‍ ഉള്‍പ്പെടെ പൂര്‍ണ്ണമായും സൗജന്യ വിദ്യാഭ്യാസ സൗകര്യവും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണനയും പ്രഖ്യാപിച്ചുകൊണ്ട് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും എം.ജി.എം. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സും ചേര്‍ന്നൊരുക്കുന്ന 'വിദ്യാമൃതം-6' പദ്ധതി മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശന്‍ നാടിന് സമര്‍പ്പിച്ചു. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ എംജിഎം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍, കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഫാദര്‍ തോമസ് കുര്യന്‍, എംജിഎം ഗ്രൂപ്പ് ട്രസ്റ്റ് ഡയറക്ടര്‍ ജൈനമ്മ യോഹന്നാന്‍, എംജിഎം കോളേജസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. അഹിനാസ്, എന്‍. ജയചന്ദ്രന്‍, നിതിന്‍ ചിറത്തിലാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ എംജിഎം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ ഗീവര്‍ഗീസ് യോഹന്നാന്‍, കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഫാദര്‍ തോമസ് കുര്യന്‍, എംജിഎം ഗ്രൂപ്പ് ട്രസ്റ്റ് ഡയറക്ടര്‍ ജൈനമ്മ യോഹന്നാന്‍, എംജിഎം കോളേജസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. അഹിനാസ്, എന്‍. ജയചന്ദ്രന്‍, നിതിന്‍ ചിറത്തിലാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു

എസ്എസ്എല്‍സിക്കും പ്ലസ് ടുവിനും ഉന്നത വിജയം നേടിയ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക്, കേരളത്തില്‍ 31 വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എംജിഎം ഗ്രൂപ്പുമായി ചേര്‍ന്ന് 'വിദ്യാമൃതം-6' ലൂടെ തുടര്‍പഠനത്തിന് അവസരം ഒരുക്കുകയാണ് മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും എംജിഎം ഗ്രൂപ്പും. സാമ്പത്തികമായി പിന്നോക്കാവസ്ഥ അനുഭവിക്കുന്നവര്‍, മാതാവോ പിതാവോ നഷ്ടപ്പെട്ടുപോയവര്‍, ക്യാന്‍സര്‍ മുതലായ രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലെ വിദ്യാര്‍ഥികള്‍ തുടങ്ങി പരിമിതമായ ജീവിതസാഹചര്യങ്ങള്‍ മൂലം മികച്ച പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ സാധിക്കാത്തവര്‍ക്ക് പദ്ധതി തുണയാകും. അവര്‍ക്ക് ഒരു കൈത്താങ്ങായി ഉന്നത വിദ്യാഭ്യാസത്തിന് അവസരം നല്‍കി സാമൂഹിക പ്രതിബദ്ധതയുള്ള യുവതലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എംജിഎം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഡോ ഗീവര്‍ഗീസ് യോഹന്നാന്‍ പറഞ്ഞു.

എസ്എസ്എല്‍സിയുടെയും പ്ലസ് ടുവിന്റെയും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 250 വിദ്യാര്‍ഥികള്‍ക്കാണ് ഈ വര്‍ഷം പദ്ധതിയിലൂടെ പ്രവേശനം ലഭിക്കുക. കൂടാതെ എംജിഎം സിബിഎസ്ഇ. സ്‌കൂളുകളിലും ഈ പദ്ധതിയിലൂടെ പഠനത്തിന് അവസരമൊരുക്കും.

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി നിരവധി വിദ്യാര്‍ത്ഥികളാണ് 'വിദ്യാമൃതം' പദ്ധതിയിലൂടെ ഉപരിപഠനത്തിന് അവസരം നേടിയത്. 'വിദ്യാമൃതം' പദ്ധതിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക് ഫോണ്‍ - 994648 5111, 994648 4111.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക