Image

ഇരയുടെ മേല്‍ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ലര്‍ക്കിലെ ഗാനം

Published on 09 June, 2026
 ഇരയുടെ മേല്‍ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ലര്‍ക്കിലെ ഗാനം

എം.എ. നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ലര്‍ക്ക് എന്ന ചിത്രത്തിലെ ആദ്യഗാനം റിലീസായി. ഈ ഗാനത്തിലെ ദൃശ്യങ്ങള്‍ പൂര്‍ണമായും എഐ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം ജൂലൈ 24-ന് തിയേറ്ററുകളില്‍ എത്തും.

ജുബിന്‍ ജേക്കബ് രചിച്ച് പ്രകാശ് അലക്‌സ് ഈണമിട്ട് ജാസി ഗിഫ്റ്റ് ആലപിച്ച ഈ ഗാനത്തിന്റെ ദൃശ്യങ്ങള്‍ പൂര്‍ണമായും എഐ സാങ്കേതികവിദ്യയാല്‍ അണിയിച്ചൊരുക്കിയത് വിനോദ് വിക്രമന്‍ പിള്ളയാണ്.

സൈജു കുറുപ്പ്, അജു വര്‍ഗീസ്, ടി.ജി. രവി, പ്രശാന്ത് അലക്‌സാണ്ടര്‍, എം.എ. നിഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, പ്രശാന്ത് മുരളി, വിജയ് മേനോന്‍, സജി സോമന്‍, ബിജു സോപാനം, സോഹന്‍ സീനുലാല്‍, വിനോദ് കെടാമംഗലം, കുമാര്‍ സുനില്‍, രെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുളള, അച്ഛല്‍ മോഹന്‍ദാസ്, കൃഷ്ണരാജ്, ഷാക്കിര്‍ വര്‍ക്കല, അഖില്‍ നമ്പ്യാര്‍, ഡോ. സജീഷ്, റഹീം മാര്‍ബണ്‍, അനുമോള്‍, മഞ്ജു പിളള, മുത്തുമണി, സരിത കുക്കു, സന്ധ്യാ മനോജ്, സ്മിനു സിജോ, രമ്യാ പണിക്കര്‍, ബിന്ദു പ്രദീപ്, നീതാ മനോജ്, ഷീജാ വക്കപ്പാടി, അനന്ത ലക്ഷ്മി, ബീനാ സജി കുമാര്‍, ഭദ്ര തുടങ്ങിയവര്‍ അഭിനയിക്കുന്നു.

തിരക്കഥ സംഭാഷണം - ജുബിന്‍ ജേക്കബ്. ഛായാഗ്രഹണം - രജീഷ് രാമന്‍ എഡിറ്റിംഗ് - വിപിന്‍ മണ്ണൂര്‍. പശ്ചാത്തല സംഗീതം - പ്രകാശ് അലക്‌സ്. ഓഡിയോഗ്രാഫി - ഗണേശ് മാരാര്‍. സംഗീതം - മിനീഷ് തമ്പാന്‍ ഗാനരചന - മനു മഞ്ജിത്ത്. പാടിയവര്‍ - സുധീപ് കുമാര്‍, നസീര്‍ മിന്നലെ, എം.എ. നിഷാദ്. സൗണ്ട് ഡിസൈന്‍ - ജുബിന്‍ രാജ്. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ - എസ്.മുരുകന്‍. കലാസംവിധാനം - ത്യാഗു തവനൂര്‍. മേക്ക് അപ് - സജി കാട്ടാക്കട. കോസ്റ്റ്യൂം - ഇര്‍ഷാദ് ചെറുകുന്ന്. അസോസിയേറ്റ് ഡയറക്ടര്‍- ഷെമീര്‍ പായിപ്പാട്. ഫിനാന്‍സ് കണ്ട്രോളര്‍ - നിയാസ് എഫ്.കെ. ഗ്രാഫിക്‌സ് - ഷിറോയി ഫിലിം സ്റ്റുഡിയോ LLC വിതരണം - മാന്‍ മീഡിയ. സ്റ്റുഡിയോ - ചിത്രാഞ്ജലി. ഡോള്‍ബി അറ്റ്‌മോസ് - ഏരീസ് വിസ്മയ. സ്റ്റില്‍സ്- അജി മസ്‌കറ്റ്. ഡിസൈന്‍- യെല്ലോ ടൂത്ത്‌സ്. മാര്‍ക്കറ്റിംഗ് - ടാഗ് 360. പിആര്‍ഒ- വാഴൂര്‍ ജോസ്.

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക