Image

ഇ.ഡി അന്വേഷണം രാഷ്ട്രീയ മൈന്‍! (പി.എസ്)

Published on 09 June, 2026
ഇ.ഡി അന്വേഷണം രാഷ്ട്രീയ മൈന്‍! (പി.എസ്)

ഒറ്റനോട്ടത്തില്‍ നിയമവിധേയമെന്നു തോനുന്ന നടപടികളിലൂടെയാണ് സി എം ആര്‍ എല്‍ .വീണയുടെ എക്സാ ലോജിക്കിനു പണം കൈമാറുന്നത്.

വീണ വിജയനെതിരെയുള്ള ഇ ഡി കേസ് ഔദ്യോഗിക പദവികളില്‍ ഇരിക്കുന്ന ഭരണാധികാരികള്‍ക്കൊരു മുന്നറിയിപ്പാണ് .ചങ്ങാത്ത മുതലാളിത്തവുമായി അടുത്തിടപഴകുന്നവര്‍ വലിയ ചതിക്കുഴിയിലേക്കാണ് പതിക്കുക എന്ന യാഥാര്‍ത്ഥ്യം.എല്ലാവര്‍ക്കും ഇത് അറിയാമെങ്കിലും അതൊന്നും അറിയാത്ത വിധത്തിലാണ് പലരും പെരുമാറുക .ഒറ്റനോട്ടത്തില്‍ നിയമവിധേയമെന്നു തോനുന്ന നടപടികളിലൂടെയാണ് സി എം ആര്‍ എല്‍ .വീണയുടെ എക്സാ ലോജിക്കിനു പണം കൈമാറുന്നത്.അതിന്റെ മൂല്യമാകട്ടെ ഇന്നത്തെ കണക്കില്‍ ഇരുനൂറു പവനോ അതില്‍ കുടുതലേ  വരൂ .അത് കൈപ്പറ്റിയതിനു പകരം നല്‍കിയ  ഐ ടി സേവനങ്ങളെ കുറിച്ചു രേഖകള്‍ ഇല്ല .നേരില്‍ സംസാരിച്ചു ഉപദേശം നല്‍കി എന്നാണു വാദം .കേരള സര്‍ക്കാര്‍ കൂടി ഓഹരി ഉടമയായ൯(13.5 %) കമ്പനിയാണിത് എന്നത് ഇവിടെ പ്രസക്തം .അത് കൊണ്ടു മാനങ്ങള്‍ വര്‍ദ്ധിക്കുന്നു.കോടതിയിലെ വാദങ്ങളും വിധിയും യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നു .കമ്പനിയും വീണയും മാത്രമല്ല മറ്റു പലരും സംശയത്തിന്‍റെ നിഴലില്‍ ആകും എന്ന് വാദങ്ങള്‍ സൂചിപ്പിക്കുന്നു .അല്ലെങ്കില്‍ ഭരണത്തിലുള്ള ബി  ജെ പി സര്‍ക്കാര്‍ കനിയണം . പാര്‍ട്ടിയെയും  അണികളെയും എന്തായാലും ഈ കേസ് സമ്മര്‍ദ്ദത്തിലാക്കും ‘

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡി രജിസ്റ്റർ ചെയ്ത പ്രാഥമിക അന്വേഷണ റിപ്പോർട്ടും അതിൻ്റെ ഭാഗമായി തങ്ങൾക്ക് അയച്ച സമൻസുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് കമ്പനിയും(സി എം ആര്‍ എല്‍ )( അതിന്റെ മനേജിംഗ് ഡയറക്ടറും സി.എഫ്.ഒയും ), മറ്റ് മുതിർന്ന ഉദ്യോഗസ്ഥർരും  ഹൈക്കോടതിയെ സമീപിച്ചത്.

ആദായനികുതി പരിശോധനയിൽ കമ്പനി തങ്ങളുടെ ചിലവുകൾ കമ്പനി 133.82 കോടി രൂപയോളം വ്യാജമായി കൂട്ടി കാണിച്ചതായി  കണ്ടെത്തി. ഇങ്ങനെ ഉണ്ടാക്കിയ പണം രാഷ്ട്രീയക്കാർക്കും, പാർട്ടികൾക്കും, മാധ്യമങ്ങൾക്കും, ഉദ്യോഗസ്ഥർക്കും നിയമവിരുദ്ധമായി കൈക്കൂലി നൽകാൻ ഉപയോഗിച്ചുവെന്ന് കമ്പനി അധികൃതർ സമ്മതിച്ചിട്ടുണ്ട്.

ഇതുകൂടാതെ, മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ 'എക്സാലോജിക് സൊല്യൂഷൻസ്' എന്ന കമ്പനിക്ക് ഒരു സേവനവും നൽകാതെ തന്നെ 1.72 കോടി രൂപ വ്യാജ സോഫ്റ്റ്‌വെയർ സേവനക്കരാർ കാണിച്ച് നൽകിയതായും  ഇ.ഡി ആരോപിച്ചു. ആദായനികുതി വകുപ്പ് നൽകിയ ഇളവ് നികുതി കേസുകൾക്ക് മാത്രമാണെന്നും കള്ളപ്പണം വെളുപ്പിക്കൽ കേസിന് അത് ബാധകമല്ലെന്നും ഇ.ഡി വ്യക്തമാക്കി.

2020 നവംബറിൽ കമ്പനി ഇൻകം ടാക്സ് സെറ്റിൽമെന്റ് കമ്മീഷനെ സമീപിച്ചു. തുടർന്ന് 2023 ജൂണിൽ, 2013-14 മുതൽ 2019-20 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ ആദായനികുതി നിയമപ്രകാരമുള്ള നടപടികളിൽ നിന്ന് കമ്പനിക്ക് പൂർണ്ണമായ പ്രോസിക്യൂഷൻ ഇളവ്  അനുവദിച്ചുകൊണ്ട് ഉത്തരവായി.

എന്നാല്‍ ഷോൺ ജോർജ്  നൽകിയ പരാതിയെ തുടർന്ന്, കമ്പനി കാര്യ മന്ത്രാലയം ഈ കമ്പനിയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിടുകയും 2024 ജനുവരിയിൽ ഈ അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കൈമാറുകയും ചെയ്തു.

ഇതിനിടയിൽ, 'എക്സാലോജിക് സൊല്യൂഷൻസ്' എന്ന കമ്പനിയുമായി ബന്ധപ്പെട്ട് ഇ.ഡി കേസ് രജിസ്റ്റർ ചെയ്തതായി മാധ്യമങ്ങളിൽ വാർത്ത വന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സി എം ആര്‍ ഏഎല്‍ കമ്പനി ഉദ്യോഗസ്ഥർക്ക് നേരിട്ട് ഹാജരാകാൻ ഇ.ഡി സമൻസ് അയച്ചു. ഇ.ഡിക്ക് ഇതിൽ ഇടപെടാൻ അധികാരമില്ലെന്ന് കാണിച്ച് കമ്പനി ഉദ്യോഗസ്ഥർ 2024 ഏപ്രിലിൽ ഹൈക്കോടതിയിൽ ഈ ഹർജി ഫയൽ ചെയ്തു.

ആദായനികുതി ഇളവ്കള്ളപ്പണം വെളുപ്പിക്കല്‍  കേസുകളിൽ നിന്നും സംരക്ഷണം നല്‍കില്ലെന്ന് കോടതി വിധി പറയുന്നു . ആദായനികുതി നിയമത്തിലെ സെക്ഷൻ 245 ഏച്ചു പ്രകാരം, 2007 ജൂണിന് ശേഷം നൽകുന്ന അപേക്ഷകളിൽ ആദായനികുതി കമ്മീഷന് മറ്റ് കേന്ദ്ര നിയമങ്ങളിൽ നിന്നുള്ള പ്രോസിക്യൂഷൻ ഒഴിവാക്കാൻ അധികാരമില്ല. ഇവിടെ കമ്പനി അപേക്ഷ നൽകിയത് 2020-ൽ ആയതിനാൽ ഈ ഇളവ് ആദായനികുതി കേസുകൾക്ക് മാത്രമേ ബാധകമാകൂ , കള്ളപ്പണം വെളുപ്പിക്കൽ കേസിന് ബാധകമല്ല

ഈ കേസിൽ വിധി പറയാൻ മാറ്റിവെച്ച സമയത്ത്, ഇ.ഡി കോടതിയിൽ പുതിയൊരു സത്യവാങ്മൂലം സമർപ്പിച്ചിരുന്നു . അതിൽ, 2025 ഏപ്രിൽ 3-ന് കമ്പനിക്കെതിരെ SFIO ഔദ്യോഗികമായി കോടതിയിൽ ക്രിമിനൽ പരാതി ( തട്ടിപ്പ് കേസ്) ഫയൽ ചെയ്തതായി ഇ.ഡി അറിയിച്ചു. ഇത് കള്ളപ്പണം വെളുപ്പിക്കല്‍  നിയമപ്രകാരം ഒരു പ്രധാന കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്നതാണ്.

:ആദായനികുതി ഇളവ് ഈ കേസിന് ബാധകമല്ലാത്തതിനാലും, നിലവിൽ എസ് എഫ് ഐ ഒ യുടെ ക്രിമിനൽ പരാതി ഉള്ളതിനാലും ഹർജിക്കാരുടെ വാദങ്ങളെല്ലാം തള്ളിക്കൊണ്ട് ഹൈക്കോടതി ഈ റിട്ട് ഹർജി പൂർണ്ണമായും തള്ളിക്കളഞ്ഞു  ഉത്തരവിടുകയായിരുന്നു

ഇതിനെ തുടര്‍ന്നായിരുന്നു വീണ വിജയന്‍  താമസിച്ചിരുന്ന  തിരുവനന്തപുരത്തെ പിണറായിയുടെ വീട്ടില്‍  ഇ ഡി രഹസ്യ റൈഡ്  നടത്തിയത് .സി ആര്‍ പി എഫ് സേനയെ മാത്രം നിയോഗിച്ചു കൊണ്ടുള്ള അന്വേഷണത്തിനു ഒടുവില്‍ തിരികെ പോകെ തിരുവനന്തപുരത്ത് വെച്ചു ഇ ഡി സംഘത്തെ  സി പി എം പ്രവര്‍ത്തകര്‍  ആക്രമിച്ചു അതില്‍ അറസ്റ്റില്‍ ആയതു 25  പേര്‍ ;കേസ് അങ്ങനെ സി പി എമ്മിന്റെ  കൂടി  പ്രെസ്ടീജ് പ്രശ്നമായി മാറി

റയിഡ് വഴി  ഇ ഡി ഈ കേസില്‍ കമ്പനിയുടെ യും മറ്റും 242 അക്കൌണ്ടാണ് മരവിപ്പിച്ച്ത് .18.36 കോടി രൂപ .അതില്‍ വീണ  വിജയന്‍റെ അക്കൌണ്ടില്‍ ഉള്ള  1.42 ലക്ഷം രൂപയും പെടുന്നു ഇതിനിടെ അവരുടെ ലോക്കറും ഇ ഡി പരിശോധിക്കുമെന്ന് സൂചനയുണ്ട് .വീണക്കു വിദേശത്തു പണം  ലഭിച്ചുവോ എന്നും അന്വേഷണവും  ഉണ്ടാകും .ഹൈകോടതി സ്റ്റേയില്‍ ആണ് ഇപ്പോള്‍ പ്രതീക്ഷ

  അന്വേഷണത്തിന്‍റെ സ്വഭാവം നോക്കുമ്പോള്‍ രാഷ്ട്രീയ മാനം ഒഴിച്ചു നിര്‍ത്തിയാല്‍ കേസ്  കര്‍ത്തയിലെക്കും വീണയിലെക്കും മാത്രം ഒതുങ്ങും .മന്ത്രിമാര്‍ക്കെതിരെ അന്വേഷണം വന്നാല്‍  അത് വലിയ ഒച്ചപ്പാടു ഉണ്ടാക്കും .ആ നിലക്ക് ഇതൊരു രാഷ്ട്രീയ മൈന്‍ ആണ് ..എപ്പോള്‍ വേണമെങ്കിലും അത് പൊട്ടിത്തെറിക്കാം .ചിലപ്പോള്‍ ഏറെക്കാലം  അത് സജീവമായി നില്‍ക്കും .പൊട്ടിത്തെറിക്കാന്‍ കാത്തു കൊണ്ടു .

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക