
ഡാലസ്: അമേരിക്കയിലെ സതേണ്‍ എപ്പിസ്‌കോപ്പല്‍ സഭയില്‍ ദീര്‍ഘനാള്‍ ബിഷപ്പായിരുന്ന പത്തനംതിട്ട തോന്നിയാമല താന്നിമൂട്ടില്‍ കുടുംബാംഗമായ ഡാലസില്‍ അന്തരിച്ച ബിഷപ്പ് സിമ്മി മാത്യൂസിന്റെ (81) പൊതുദര്‍ശനം ജൂണ്‍ 12 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ 8.30 വരെ ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ദേവാലയത്തില്‍ (11550 Luna Road, Farmers Branch TX 75234) വെച്ച് നടത്തപ്പെടും.
സംസ്‌കാരം ജൂണ്‍ 13 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷന്‍ ബിഷപ്പ് ഡോ.എബ്രഹാം മാര്‍ പൗലോസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം കോപ്പേല്‍ റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 75019) സംസ്‌കരിക്കും.
പുനലൂര്‍ കാഞ്ഞിരമലയില്‍ കൂനംപറമ്പില്‍ ലീലാമ്മയാണ് സഹധര്‍മ്മിണി. റിജീന, വെസ്ലി, ക്രിസ്റ്റീന എന്നിവര്‍ മക്കളും, ഡരില്‍ , ജയ്മി, നിക്ക് എന്നിവര്‍ മരുമക്കളും , ജയ, പ്രിയങ്ക, എവാ, ലയ എന്നിവര്‍ കൊച്ചുമക്കളും ആണ്.
1970-ല്‍ ദൈവശാസ്ത്ര പഠനത്തിനായി അമേരിക്കയിലെത്തിയ ബിഷപ്പ് സിമ്മി മാത്യൂസ് ഒരു അധ്യാപകന്‍, പ്രസംഗകന്‍, പര്യവേക്ഷകന്‍, എഴുത്തുകാരന്‍, ആജീവനാന്ത അന്വേഷകന്‍ എന്നീ നിലകളില്‍ പ്രശോഭിച്ച വ്യക്തിത്വമായിരുന്നു.
സംസ്‌കാര ചടങ്ങുകള്‍ www.keral.tv എന്ന വെബ് സൈറ്റില്‍ ദര്‍ശിക്കാവുന്നതാണ്.