Image

ടെക്സസിലെ ഫ്രിസ്കോയിൽ അന്തരിച്ച ജോസ് ആന്റണിയുടെ (55) പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ഇന്ന് (ജൂൺ 8 ചൊവ്വാഴ്ച)

പി പി ചെറിയാൻ Published on 09 June, 2026
ടെക്സസിലെ ഫ്രിസ്കോയിൽ  അന്തരിച്ച ജോസ് ആന്റണിയുടെ (55) പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ഇന്ന് (ജൂൺ 8 ചൊവ്വാഴ്ച)

ഡാളസ്: ടെക്സസിലെ ഫ്രിസ്കോയിൽ അന്തരിച്ച ഇരിഞാലക്കുട മുല്ലക്കരി  ജോസ് ആന്റണിയുടെ   (55) പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ഇന്ന് (ജൂൺ 8 ചൊവ്വാഴ്ച )

പരേതരായ  ആന്റണി ജോണിന്റെയും ബേബി ആന്റണിയുടെയും മകനാണ്.
ഭാര്യ: ഉഷ ജോസ്. മക്കൾ: റിതു, റിയ ആന്റണി. സഹോദരങ്ങൾ: ജോർജ് ആന്റണി, അലക്സ് ആന്റണി.

ദീർഘകാലമായി യുഎസിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം എന്റർപ്രൈസ് ടെക്നോളജി മേഖലയിൽ പ്രിൻസിപ്പൽ ആർക്കിടെക്റ്റായി ജോലി ചെയ്തുവരികയായിരുന്നു. മികച്ച ഒരു കായികപ്രേമിയും രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ അഗാധമായ അറിവുള്ള വ്യക്തിയുമായിരുന്നു അദ്ദേഹം.

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും:

ജൂൺ 8 ചൊവ്വാഴ്ച രാവിലെ 9:00 മണിക്ക് ഫ്രിസ്കോയിലുള്ള ടറന്റൈൻ ജാക്സൺ മോറോ ഫ്യൂണറൽ ഹോമിൽ (Turrentine Jackson Morrow Funeral Home - Berkshire Chapel, 9073 Berkshire Drive, Frisco, TX 75033) പൊതുദർശനം ആരംഭിക്കും.

തുടർന്ന് ഉച്ചകഴിഞ്ഞ് 2:00 മണിക്ക് ഫ്രിസ്കോ സെന്റ് ഫ്രാൻസിസ് ഓഫ് അസീസി കാത്തലിക് ചർച്ചിൽ (Saint Francis of Assisi Catholic Church, Frisco) സംസ്കാര ശുശ്രൂഷകൾ നടക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക