
അമേരിക്കൻ മലയാള സാഹിത്യത്തിലെ അല്ലെങ്കിൽ ഒന്നുകൂടി പറഞ്ഞാൽ അമേരിക്കൻ കുടിയേറ്റ സാഹിത്യത്തിലെ ആദ്യകാല മലയാളികളിൽപ്പെട്ട ശ്രീ ജോർജ് മണ്ണിക്കരട്ടിന്റെ വേർപാട് ഇവിടത്തെ എല്ലാ എഴുത്തുകാരും ദുഃഖിച്ചിട്ടുണ്ട്. മലയാളം സൊസൈറ്റി സ്ഥാപക നേതാവ് .പത്രാധിപർ സാമൂഹ്യ സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി എന്നീ നിലകളിലൊക്കെ.മലയാള കുടിയേറ്റ സാഹിത്യത്തിൽ അദ്ദേഹത്തിൻറെ നിരവധി സംഭാവനകൾ നമുക്ക് കാണാം കൂടാതെ നോവലുകൾ കഥകൾ ഉപന്യാസങ്ങൾ തുടങ്ങി നിരവധി കൃതികളും എഴുതിയ ആളാണ് ശ്രീ ജോർജ് മണ്ണികരോട്.അദ്ദേഹത്തിന്റെ പ്രധാന നോവൽ അമേരിക്ക പശ്ചാത്തലമാക്കി അല്ലെങ്കിൽ അവിടുത്തെ കുടിയേറ്റ ചരിത്രവും മലയാളികളുടെ കുടിയേറ്റത്തിന്റെ ആകുലതകളും സന്തോഷങ്ങളും ഒക്കെ വിളമ്പിത്തിരുന്ന ഒരു നോവലാണ്
വളരെ പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്ന നല്ല ഒരു സുഹൃത്തിൻറെ നഷ്ടമാണ് മലയാള കുടിയേറ്റ സാഹിത്യത്തിന് ഉണ്ടായിരിക്കുന്നതെന്ന് ഞാനിവിടെ പറയട്ടെ . ഞാൻ കാനഡയിൽ കുടിയേറിയ കാലം മുതൽക്കേ അതായത് 1988 മുതൽ എനിക്ക് സുപരിചനാണ് ശ്രീ മണ്ണിക്കരോട്. മറ്റാരെപ്പറ്റിയും ഒന്നും വിമർശിക്കാതെ മറ്റുള്ളവരെ പ്രശംസിക്കുന്ന വ്യക്തിത്വം. അല്ലെങ്കിൽ അവരുടെ എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു നല്ല സുഹൃത്തിനെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തിൻറെ ഓർമ്മയ്ക്കു മുമ്പിൽ എൻറെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ, പ്രാർത്ഥനകൾ.രണ്ടോ മൂന്നോ വർഷങ്ങളായി അദ്ദേഹം രോഗസ്ഥൻ ആയിരുന്നു അതിനുമുമ്പ് തന്നെ അദ്ദേഹത്തിന് അദ്ദേഹത്തിൻറെ ഭാര്യയെ നഷ്ടപ്പെട്ടിരുന്നു.
അദ്ദേഹത്തിൻറെ കുടുംബത്തിന് എൻറെ എളിയ ആശ്വാസ വാക്കുകൾ ഹൃദയത്തിൽ നിന്ന് പകരട്ടെ.
ഒരുപക്ഷേ അദ്ദേഹത്തിൻറെ പ്രശസ്തമായ കൃതികളിൽ ഒന്ന് അമേരിക്കൻ കുടിയേറ്റ എഴുത്തുകാരെ പറ്റിയുള്ള വിവരണമാണ്.ഏറെ സമയം ചെലവിട്ട് എഴുതിയ ആ കൃതിക്ക് വേണ്ട വിധംഒരു അംഗീകാരം ലഭിക്കാതെ പോയതിനെ പറ്റി എനിക്ക് ഖേദമുണ്ട്. അമേരിക്കൻ മലയാളികളുടെ കുടിയേറ്റ ചരിത്രത്തിലും സാംസ്കാരിക സമസ്യയിലും ചെന്നെത്തുന്നതാണ് ആ ഗവേഷണ ഗ്രന്ഥം എന്ന് പറയേണ്ടിയിരിക്കുന്നു. അതിന് വേണ്ടത്ര പരിഗണന ഇനിയുള്ള കാലങ്ങളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം എന്തായാലും അതൊരു ചരിത്രഗ്രന്ഥം പോലെ നമ്മുടെ മലയാള സാഹിത്യ കുടിയേറ്റ ചരിത്രത്തിൽ എന്നുംകിടക്കും എന്നാണ് എൻറെ പ്രതീക്ഷ.