
ആഫ്രിക്ക എന്നെ പഠിപ്പിച്ചു
ചിലപ്പോൾ രോഗശാന്തി
മരുന്നുകളിൽ നിന്ന് വരില്ല;
ഒരു പുഞ്ചിരിയിൽ നിന്ന്,
ഒരു കൈയടിയിൽ നിന്ന്,
ഒരു നൃത്തത്തിൽ നിന്ന്,
ഒരു ഹൃദയം മറ്റൊരു ഹൃദയത്തെ
സ്വീകരിക്കുന്നതിൽ നിന്നാണ് വരുന്നത്.
ആഫ്രിക്കയുടെ മടിയിൽ
ഒരു നിമിഷം ഞാൻ
എന്റെ ഭാരങ്ങൾ മറന്നു,
മദ്ദളത്തിന്റെ താളത്തിൽ
ഉള്ളിലെ മുറിവുകൾ പോലും
പതിയെ ചിരിക്കാൻ തുടങ്ങി.
അവർ എന്നെ അറിയില്ലായിരുന്നു,
ഞാനും അവരെ അറിയില്ലായിരുന്നു,
എന്നിട്ടും ആ വലയത്തിനുള്ളിൽ
ആരും അന്യരായിരുന്നില്ല.
