Image

മൂന്ന് ദിവസം കൊണ്ട് 236 കോടി! ബോക്സ് ഓഫീസിൽ രാം ചരണിന്റെ ‘പെദ്ധി’ തരംഗം

Published on 08 June, 2026
മൂന്ന് ദിവസം കൊണ്ട് 236 കോടി! ബോക്സ് ഓഫീസിൽ രാം ചരണിന്റെ ‘പെദ്ധി’ തരംഗം

ആഗോള ബോക്സ് ഓഫീസിനെ അമ്പരപ്പിച്ചു കൊണ്ട് രാം ചരൺ നായകനായെത്തിയ പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ റെക്കോർഡ് കളക്ഷനിലേക്ക് കുതിക്കുന്നു. റിലീസ് ചെയ്ത് വെറും മൂന്ന് ദിവസം പിന്നിടുമ്പോൾ തന്നെ ചിത്രം 236 കോടി 70 ലക്ഷം രൂപയുടെ ആഗോള ഗ്രോസ് കളക്ഷനാണ് സ്വന്തമാക്കിയത്. രാം ചരണിന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റിലേക്കാണ് ചിത്രം നീങ്ങുന്നത്.

ആദ്യ രണ്ട് ദിവസം കൊണ്ട് തന്നെ 181 കോടിയോളം വാരിയ ചിത്രം മൂന്നാം ദിനത്തിൽ മാത്രം 55 കോടിയോളം രൂപയാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. നാല് ദിവസം നീളുന്ന ആദ്യ വീക്കെൻഡ് പൂർത്തിയാകുമ്പോഴേക്കും ചിത്രം 300 കോടി ക്ലബ്ബിൽ ഇടം നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ഇന്ത്യയ്ക്ക് പുറമെ വിദേശ മാർക്കറ്റുകളിലും ചിത്രം പുതിയ റെക്കോർഡുകൾ കുറിക്കുകയാണ്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്ത ചിത്രം കായിക പശ്ചാത്തലത്തിലുള്ള ഒരു പക്കാ മാസ്സ് ആക്ഷൻ വിഷ്വൽ ട്രീറ്റ് ആണ് നൽകുന്നത്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ‘പെദ്ധി’ ആകാൻ വേണ്ടി രാം ചരൺ നടത്തിയ വമ്പൻ ശാരീരിക പരിവർത്തനം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക