
തെന്നിന്ത്യൻ സൂപ്പർതാരം സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ വിജയമായി മാറിയ ‘കറുപ്പ്’ ഒ.ടി.ടി സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. തിയേറ്ററുകളിൽ വൻ കുതിപ്പ് തുടരുന്നതിനിടയിലാണ് ചിത്രത്തിന്റെ ഡിജിറ്റൽ റിലീസ് തീയതി പുറത്തുവന്നിരിക്കുന്നത്. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയിലൂടെ ജൂൺ 12 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. വൻ തുകയ്ക്കാണ് ആമസോൺ പ്രൈം ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
മെയ് 15-ന് തിയേറ്ററുകളിലെത്തിയ ‘കറുപ്പ്’ ഇതിനകം തന്നെ ആഗോള ബോക്സ് ഓഫീസിൽ 300 കോടി രൂപയ്ക്കും മുകളിൽ കളക്ഷൻ നേടിക്കഴിഞ്ഞു. റിലീസ് ചെയ്ത് നാലാഴ്ച പിന്നിടുമ്പോഴും തിയേറ്ററുകളിൽ മികച്ച ജനത്തിരക്കാണ് ചിത്രത്തിന് അനുഭവപ്പെടുന്നത്. തിയേറ്ററുകളിൽ സൂര്യയ്ക്ക് 13 വർഷങ്ങൾക്ക് ശേഷം ലഭിക്കുന്ന ഏറ്റവും വലിയ സോളോ ബ്ലോക്ക് ബസ്റ്റർ വിജയമാണ് ‘കറുപ്പ്’. 2026-ൽ തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡും ഇപ്പോൾ ‘കറുപ്പ്’ സ്വന്തമാക്കിയിരിക്കുകയാണ്. ആർ. ജെ. ബാലാജി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ തൃഷയാണ് നായികയായി എത്തിയിരിക്കുന്ന