Image

വീണ്ടും കാട്ടാന ആക്രമണം : കോതമംഗലത്ത് വനവിഭവം ശേഖരിക്കാന്‍ പോയ ആദിവാസി കൊല്ലപ്പെട്ടു

Published on 24 May, 2026
വീണ്ടും  കാട്ടാന ആക്രമണം :  കോതമംഗലത്ത് വനവിഭവം ശേഖരിക്കാന്‍ പോയ ആദിവാസി  കൊല്ലപ്പെട്ടു

കോതമംഗലം: കോതമംഗലത്തിന് സമീപം പൊങ്ങിന്‍ചുവടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി വിഭാഗത്തില്‍പ്പെട്ട പുഷ്പാകരനാണ് മരിച്ചത്. ഇന്ന് വൈകീട്ട് 3.30ന് ശേഷമാണ് അപകടമുണ്ടായത്. കോതമംഗലത്ത് ഭൂതത്താന്‍കെട്ടിനും അപ്പുറത്ത് വച്ചായിരുന്നു ആക്രമണം.

ഇടമലയാര്‍ അണക്കെട്ടിന് അപ്പുറത്തുള്ള ആദിവാസി ഉന്നതിയില്‍ നിന്ന് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു പുഷ്പാകരന്‍. ഇദ്ദേഹത്തെ കാട്ടാന തുമ്പിക്കൈയില്‍ ചുഴറ്റി എറിയുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ പുഷ്പാകരനെ കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുഷ്പാകരന്റെ കൈകാലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക