Image

ഡോ. സണ്ണി എഴുമറ്റൂരിന്റെ 'A Guide to Suicide Prevention': കേരള റൈറ്റേഴ്‌സ് ഫോറം ഹൂസ്റ്റണ്‍ ചര്‍ച്ച

ചെറിയാന്‍ മഠത്തിലേത്ത്‌ Published on 24 May, 2026
ഡോ. സണ്ണി എഴുമറ്റൂരിന്റെ 'A Guide to Suicide Prevention': കേരള റൈറ്റേഴ്‌സ് ഫോറം ഹൂസ്റ്റണ്‍ ചര്‍ച്ച

ഹൂസ്റ്റണ്‍: അമേരിക്ക ഉത്സവങ്ങളിലൂടെ ജീവിക്കുന്ന രാജ്യമാണ്. ഈ ആഘോഷങ്ങളുടെ പിന്നിലുള്ള സാംസ്‌കാരികവും സാമ്പത്തികവുമായ പ്രാധാന്യവും മൂല്യങ്ങളും ഈ നാട്ടില്‍ ജീവിക്കുന്ന നമ്മള്‍ കാണേണ്ടതുണ്ട്. അതിനാല്‍ സ്വാഭാവികമായും ഇവ നമ്മുടെ നിരന്തരമായ എഴുത്തുകളുടെയും സജീവമായ ചര്‍ച്ചകളുടെയും ഭാഗമാകുന്നു. തന്‍മൂലം  ഈ ആഘോഷങ്ങളെ നമുക്ക് അവഗണിക്കാനാവില്ല. അതിനുമപ്പുറം പ്രകൃതിയില്‍ ഉണ്ടാകുന്ന നിരവധി സ്വാഭാവിക മാറ്റങ്ങളും പ്രതിഭാസങ്ങളും നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു.

ഈ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചില വ്യക്തികള്‍ നമ്മുടെ യോഗങ്ങളില്‍ താല്‍പര്യം കാണിക്കുന്നതായി അറിയുന്നതില്‍ വളരെ സന്തോഷമുണ്ട്. എന്നാല്‍ അവര്‍ നമ്മുടെ റിപ്പോര്‍ട്ടുകളെ സ്ഥിരമായി വിമര്‍ശനാത്മകമായി സമീപിക്കാറുമുണ്ട്. അവര്‍ ഒരിക്കലും വ്യക്തിപരമായി നമ്മുടെ യോഗങ്ങളില്‍ ആത്മാര്‍ത്ഥതയോടെ പങ്കെടുത്തിട്ടില്ലെന്ന് ഞങ്ങള്‍ കരുതുന്നു. റിപ്പോര്‍ട്ടുകള്‍ മാത്രം അടിസ്ഥാനമാക്കി അവര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നു. പ്രത്യേകിച്ച് റിപ്പോര്‍ട്ടുകളുടെ ആരംഭത്തില്‍ പൂക്കള്‍, വയലുകള്‍, പുഴകള്‍, പക്ഷികള്‍ തുടങ്ങിയ പ്രകൃതി വിവരണങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ അവര്‍ ആവര്‍ത്തിച്ച് സാരോപദേശം നല്‍കാറുണ്ട്. പ്രകൃതിയെ നമ്മുടെ ചര്‍ച്ചകളില്‍ നിന്നും റിപ്പോര്‍ട്ടുകളില്‍ നിന്നും ഒഴിവാക്കണമെന്നതാണ് അവര്‍ പറയുന്നത്.

മെയ് ആഘോഷങ്ങളുടെ മാസമാണ്. ചരിത്രപ്രസിദ്ധമായ മെയ് ദിനത്തോടെ ഇത് ആരംഭിക്കുന്നു. തുടര്‍ന്ന് വികാരനിര്‍ഭരവും സ്‌നേഹനിര്‍ഭരവുമായ മാതൃദിനം, നേഴ്‌സസ് ഡേ, മെക്‌സിക്കോയുടെ യുദ്ധവിജയ ദിനമായ സിങ്കോ ഡി മയോ (മെയ് അഞ്ചാം തീയതി) എന്നിവയും അനവധി ചെറിയ ആഘോഷങ്ങളും നടക്കുന്നു. ഒടുവില്‍ പുതുവത്സരത്തിനു ശേഷമുള്ള ആദ്യ ദേശീയ അവധിയായ മെമ്മോറിയല്‍ ഡേയോടെ ആഘോഷങ്ങള്‍ അവസാനിക്കുന്നു.

ഇപ്പോള്‍ വസന്തകാലത്തിന്റെ മദ്ധ്യഘട്ടമാണ്. ഈ സാഹചര്യത്തില്‍ വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറം അംഗങ്ങള്‍ പതിവുപോലെ ചര്‍ച്ചകളും വിലയിരുത്തലുകളുമൊക്കെയായി സ്റ്റാഫോര്‍ഡിലെ മസാല ഹട്ട് റസ്റ്റോറന്റില്‍ മെയ് 17-ാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക്  യോഗം ചേര്‍ന്നു. റൈറ്റേഴ്‌സ് ഫോറം സാഹിത്യ വിഷയങ്ങളില്‍ മാത്രം ചര്‍ച്ചകള്‍ ഒതുക്കാറില്ല. സാമൂഹികം, രാഷ്ട്രീയം, സാമ്പത്തികം, മതപരം, ദാര്‍ശനികം തുടങ്ങിയ വിഷയങ്ങളിലേക്കും അത് വ്യാപിക്കുന്നു. വിശാലമായ ഒരു ലോകദര്‍ശനമാണ് റൈറ്റേഴ്‌സ് ഫോറത്തിന്റെ എക്കാലത്തെയും അജണ്ട.

ഇക്കുറി ഡോ. സണ്ണി എഴുമറ്റൂരിന്റെ ഏറ്റവും പുതിയ രചനയായ 'A Guide to Suicide Prevention' എന്ന 58-ാമത് പുസ്തകത്തെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. സാമൂഹികവും മതപഠനപരവുമായ മേഖലകളില്‍ ഡോ. സണ്ണി എഴുമറ്റൂര്‍ നല്‍കിയ സംഭാവനകളെ ഫോറം അംഗങ്ങള്‍ അഭിനന്ദിച്ചു. ഈ പുസ്തകം പ്രത്യേകിച്ച് യുവതലമുറയുടെ സങ്കീര്‍ണ്ണമായ മനോഭാവങ്ങളെക്കുറിച്ചുള്ള ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുന്നു. ജീവിത യാഥാര്‍ത്ഥ്യങ്ങളെ നേരിടുമ്പോള്‍ പലര്‍ക്കും ഉടന്‍ പരിഹാരം കണ്ടെത്താന്‍ കഴിയാതെ വരാം. അത്തരത്തില്‍ അവര്‍ എന്ത് ചെയ്യണം..? ജീവിതം അവസാനിപ്പിക്കണോ..? അതാണോ എളുപ്പവഴി..? ചിലപ്പോള്‍ ആത്മഹത്യയെയും രക്തസാക്ഷിത്വത്തെയും ഒരുപോലെ കാണാന്‍ കഴിയില്ല. 'A Guide to Suicide Prevention' ആത്മഹത്യാ പ്രതിരോധത്തെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

തന്റെ അവതാരികയില്‍ ഡോ. സി. എം ജേക്കബ് ഇങ്ങനെ രേഖപ്പെടുത്തി:

"A Guide to Suicide Prevention എന്ന ഈ പുസ്തകം മാനസികാരോഗ്യം, ആത്മീയപരിപാലനം, പ്രതിസന്ധികളെ അഭിമുഖീകരിക്കല്‍ തുടങ്ങിയ വിഷയങ്ങളെ വിശാലമായി അവതരിപ്പിക്കുന്നു. ഡിജിറ്റല്‍ മാനസികാരോഗ്യ പ്രതിസന്ധി, മനസും ശരീരവും തമ്മിലുള്ള ബന്ധം, ബൈബിള്‍ കൗണ്‍സലിംഗ്, പരിശുദ്ധാത്മാവിന്റെ പങ്ക്, രോഗങ്ങളെക്കുറിച്ചുള്ള ആത്മീയ കാഴ്ചപ്പാടുകള്‍ എന്നിവയെ പുസ്തകം വിശദീകരിക്കുന്നു. വിശ്വാസവും മാനസികരോഗവും, ആത്മഹത്യാ ചിന്തകളെ മനസ്സിലാക്കല്‍, അപകടസാധ്യതകള്‍ തിരിച്ചറിയല്‍, പ്രതിസന്ധിയിലായ വ്യക്തികളോട് പ്രതികരിക്കല്‍ എന്നിവയും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആത്മഹത്യാ ഗ്രസ്തരായവരെ എങ്ങനെ സഹായിക്കണം, അടിയന്തര ഇടപെടല്‍ ആവശ്യമായ സാഹചര്യങ്ങള്‍ എന്തെല്ലാമാണ്, അപകടാവസ്ഥയിലുള്ള പ്രിയപ്പെട്ടവര്‍ക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കണം എന്നിവയും ഇതില്‍ പ്രതിപാദിക്കുന്നു...''

ഡോ. സി.എം ജേക്കബ് ആമുഖപ്രസംഗം നടത്തി. തുടര്‍ന്ന് പുസ്തക പ്രകാശനത്തിന്റെ ഭാഗമായി പുസ്തകത്തിന്റെ ഒരു പകര്‍പ്പ് പബ്‌ളീഷിങ് കോ-ഓര്‍ഡിനേറ്റര്‍ മാത്യു നെല്ലിക്കുന്നിന് കൈമാറി. തുടര്‍ന്ന് അദ്ദേഹം അനുമോദന പ്രസംഗവും നടത്തി. അലക്‌സാണ്ടര്‍ ഡാനിയയേല്‍, അലക്‌സ് മാത്യു, എ. സി.ജോര്‍ജ്, റവ. തോമസ് അമ്പലവേലില്‍, ഡോ. ജോസഫ് പൊന്നോലി, ഡോ. മിനി ഡാനിയേല്‍,  റോയ് തോമസ്, സജി കൊല്ലംതറ, ഡോളി കാച്ചാപ്പിള്ളി എന്നിവര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു: ആന്ധ്രാപ്രദേശ് സ്വദേശികളും സര്‍വകലാശാല വിദ്യാര്‍ത്ഥികളുമായ ശദ്രക്, സ്വാതിക്, പ്രവീണ്‍ എന്നിവര്‍ നിരീക്ഷകരായി യോഗത്തില്‍ പങ്കെടുത്തു.

യോഗത്തില്‍ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ചെറിയാന്‍ മാഠത്തിലേത്ത് അധ്യക്ഷത വഹിച്ചു. ഉപക്രമക്കിന്‌ശേഷം അദ്ദേഹം അതിഥികളെ സ്വാഗതം ചെയ്തു. പ്രോഗ്രം കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ മാത്യു യോഗത്തിന്റെ മോഡറേറ്ററായിരുന്നു. ട്രഷറര്‍ മാത്യു വെള്ളാമറ്റം ആശംസകള്‍ നേര്‍ന്നു. കൃതജ്ഞത പ്രകാശിപ്പിച്ച ഫോറം സെക്രട്ടറി മോട്ടി മാത്യുവും സെന്നി ഉമ്മനും ഫോട്ടോഗ്രഫിയും വീഡിയോ ചിത്രീകരണവും നിയന്ത്രിച്ചു.


 

Join WhatsApp News
ഉടക്ക് ഉലഹന്നാൻ 2026-05-24 16:38:38
ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ, കൂടാതെ ഗവേഷണാധിഷ്ഠിതമായ അറിവുമായി ചേർന്ന വ്യക്തികളാണ് ഇത്തരം പുസ്തകങ്ങൾ എഴുതാൻ യോഗ്യർ എന്ന് വായിച്ചിട്ടുണ്ട് . ഇദ്ദേഹത്തിന്റെ ഡോക്ടറേറ്റ് ഏതിലാണ്. ഒത്തിരിപേർ തിയോളജിയിൽ ഡോക്ടറേറ്റ് എടുത്ത് ഇതുപോലെ എഴുതുന്നുണ്ട്. അങ്ങനെ വല്ലതുമാണോ. ഇത് പരിചയപ്പെടുത്തുന്നവർ ഇങ്ങനെ എന്തെങ്കിലും ശ്രമമം നടത്തി പരാജയപ്പെട്ടു രക്ഷപ്പെട്ടു വന്നവരാണോ. നിങ്ങളുടെ സംഘടനയിൽ ഒത്തിരി ഡോക്ടറിൻമാർ വരുന്നുന്നുണ്ട്. അവരുടെ ഒക്കെ ഡോക്ടറേറ്റ് ഏതിലാണ് എന്ന് അറിഞ്ഞാൽ കൊള്ളാം. ഉപദേശികളെക്കൊണ്ടു മടുത്തിരിക്കയാണ്. എന്തായാലും നിങ്ങളുടെ അവിടെയുള്ള ഒരു ഒരു സൊസൈറ്റി ഉണ്ടല്ലോ അവിടെയും ഡോക്ടറിൻമാരുടെ എണ്ണം കൂട്ടണം. അല്ലെങ്കിൽ ഉള്ളവർക്ക് ഇനി ഡോക്ടറേറ്റ് കൊടുത്താൽ മതി. കേരളത്തിൽ മമ്മൂട്ടിക്ക് ഒരു ഡോക്ടറേറ്റ് കൂടി കൊടുക്കുന്നുണ്ട്. ഇത് നല്ലതല്ല ഒരാൾക്ക് ഒരെണ്ണം കൊടുക്കണം. അല്ലെങ്കിൽ ചിലർ നിരാശാപൂണ്ടു പോയി കാടുകയ്യ്‌ ചെയ്യതലോ. അമേരിക്കയിൽ വായിക്കുന്നവർ കുറവാണല്ലോ. അപ്പോൾ ഇത്തരം പുസ്ടകങ്ങൾക്ക് എന്ത് പ്രയോചനം. നിങ്ങളുടെ മീറ്റിങ്ങിൽ വരുന്നവരുടെ ചിലരുടെ ഇരുപ്പും ഉറക്കവും കണ്ടിട്ട് ഇതൊരു ബോറൻ പുസ്തകമാണെന്ന് തോന്നുന്നു. കാടുകേറി കമ്മന്റ് പറയുന്നത് ചിലപ്പോൾ ബോറടി ആകാനും കാരണമാണ് . വലിച്ചു നീട്ടി പ്രസംഗിക്കരുത്. ചിലർ തിരുവന്തപുരത്ത് തുടങ്ങി കന്യാകുമാരിയിൽ അവസാനിപ്പിക്കും. വേണെങ്കിൽ ട്രാപ്പിനെപ്പോലെ ബ്യൂട്ടിഫുൾ ബ്യുട്ടിഫുൾ എന്ന് ഇടയ്ക്ക് ചേര്ക്കാം . അല്ലെങ്കിൽ കുണ്ടി രണ്ടു വശത്തേക്കും ആട്ടി കായകൾ ചുരുട്ടി ഡാൻസ് ചെയ്യാം. വേണെങ്കിൽ കൂവാം . ഉറങ്ങുന്നവരെ ഉണർത്താം. ഇനി ആരെങ്കിലും മയക്കുവാരുന്നുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടം എന്ന ഒരു പുസ്തകം എഴുതാം . മലയാളി അങ്ങനെയാണല്ലോ. തുടരുക. അടുത്ത പുസ്തകം എന്നാണ് എഴുതുന്നത് . ഞാൻ മദ്യപാനത്തിന്റെ സുഖം എന്ന പുസ്തകത്തിന്റെ രചനയിലാണ് ഞാൻ. എന്നാൽ നിറുത്തട്ടെ.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-24 17:13:23
💥🔥ഈ Pari-ശുദ്ധ ആത്മാവും ബൈബിളും മനുഷ്യ ജീവിതത്തിൽ ഇടപെടാതിരിക്കാമെങ്കിൽ തന്നേ ,മാനസീക ആരോഗ്യ പ്രതിസന്ധി ഒരു 95 ശതമാനവും മാറ്റി നിർത്താം, ഉണ്ടാകുകയുമില്ല . രോഗങ്ങളെ കുറിച്ചുള്ള ആത്മീയ കാഴ്ചപ്പാടുകൾ എന്താണ്?? "പാപം ചെയ്യുന്നതു മൂലം രോഗം ഉണ്ടാകുന്നു. സഭയിലെ മൂപ്പനെ കൊണ്ട് തലയിൽ തൈലം അഭിഷേകം ചെയ്യുക അപ്പോൾ പാപം മാറും,അതോടെ രോഗവും മാറും." ഇല ഏതാ, കറി ഏതാ എന്ന് അറിയാൻ മേലാത്ത കുറേ ഉണ്ണാക്കന്മാർ എഴുതി ഉണ്ടാക്കിയ ബൈബിളിൽ വൈറസിനെ കുറിച്ചോ, ബാക്റ്റീരിയയെ കുറിച്ചോ ബ്ലഡ്‌ ഗ്രൂപ്പിനെ കുറിച്ചോ, അനസ്തീഷ്യ യെ കുറിച്ചോ, ആന്റി ബയോട്ടിക്കിനെ കുറിച്ചോ , dna -യെ കുറിച്ചോ, MRI യെ കുറിച്ചോ X-ray യെ കുറിച്ചോ, cell phone -നെ കുറിച്ചോ ഒരക്ഷരം പറയുന്നില്ല. വിശ്വാസ ചികിത്സയും placebo ചികിത്സയും ഇന്ന് ക്രിമിനൽ കുറ്റമാണെന്ന് ശ്രീ സണ്ണി ഏഴുമറ്റൂരിനു അറിയില്ലേ?? മാനസീകമോ ശരീരികമോ ആയ അസുഖത്തിന് ഇങ്ങനത്തെ പൊട്ട പുസ്തകം വായിച്ചോണ്ടിരിക്കാതെ തൊട്ടടുത്തുള്ള മോഡേൺ മെഡിസിൻ ആശുപത്രിയിൽ എത്രയും പെട്ടെന്ന് പോകുക. ആയുർവേദം, ഹോമിയോപതി, ജ്യോതിഷം, മഷിനോട്ടം, പ്രാർത്ഥനാ രോഗശാന്തി, വിഷ ഹാരി, ബൈബിൾ കൗൺസിലിംഗ്, ലാട വൈദ്യം, ഒക്കെ 916 തട്ടിപ്പ് തന്നെ. ഈ ബൈബിൾ മണ്ടത്തരങ്ങൾ കുത്തി നിറച്ചിരിക്കുന്ന ഇങ്ങനത്തെ പുസ്തകങ്ങൾ ഇന്നത്തെ കാലത്ത് ആരും വായിക്കരുതേ. മുറി വൈദ്യൻ ആളെ കൊല്ലും. ഗോൾഡൻ Hours നഷ്ടപ്പെടുത്താതെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടുക. റെജീസ് ✳️
നിരീശ്വരൻ 2026-05-24 18:12:48
ഈ പരിശുദ്ധാത്മാവു തന്നെ കൺഫ്യൂസ്ഡ് ആണ്. അതിനറിയില്ല (സെക്സ് അറിയാൻ വയ്യാത്തതുകൊണ്ട് അത് എന്ന് അഭിസംബോധന ചെയ്‍തത്) എന്ത് ഉപദേശം കൊടുക്കണം എന്ന്. പ്രശനങ്ങൾക്ക് ഉത്തരം കൊടുക്കാൻ കഴിയാതെ വരുമ്പോൾ അത് പറയും തൂങ്ങിച്ചാകാൻ. ഉത്തരം കിട്ടി കഴിഞ്ഞാൽ അവകാശവാദം ഉന്നയിക്കും. ഉന്നയിക്കുന്നവർ മുഴുവൻ പുറത്തു നിന്ന് പരിശുദ്ധത്മാവിന്റെ കൺട്രോൾ ചെയ്യുന്നവരാണ്. ഒരു ഡോക്ട്രേറ്റ് എടുത്തു കഴിഞ്ഞാൽ ദൈവം , ദൈവം പുത്രൻ, പരിശുദ്ധാത്മാവ് എന്ന ത്രിമൂർത്തികളെ അവർ കയ്യിലെടുക്കും. പിന്നെ അവരേംകൊണ്ട് വിടുവേല ചെയ്യിക്കലാണ് ഇവന്മാരുടെ ജോലി. പിന്നെ എന്തു പറഞ്ഞാലും അത് തലയിൽ കയറ്റി വച്ച് നടക്കുന്ന കഴുതകളെപ്പോലെയുള്ള വിഡ്ഢികളായ കുറെ കുഷുമാണ്ടുക്കൾ ഉള്ളതുകൊണ്ട് ഇവന്മാരെല്ലാം രക്ഷപ്പെടുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക