
ന്യൂഡൽഹി: ലോകാരോഗ്യ സംഘടന എബോളയെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതോടെ മൂന്ന് രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവടങ്ങളിലേക്ക് അനിവാര്യമല്ലാത്ത യാത്ര ഒഴിവാക്കാൻ സർക്കാർ പൗരന്മാരോട് ആവശ്യപ്പെട്ടു.
നിലവിൽ ഈ രാജ്യങ്ങളിൽ താമസിക്കുന്നവരോ യാത്ര ചെയ്യുന്നവരോ ആയ ഇന്ത്യൻ പൗരന്മാർ പ്രാദേശിക അധികാരികൾ നൽകുന്ന പൊതുജനാരോഗ്യ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും വേണമെന്ന് ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. എബോള കേസുകൾ ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.