Image

ബക്രീദ് : കേരളത്തിൽ മെയ് 27നും 28നും പൊതുഅവധി

Published on 24 May, 2026
ബക്രീദ്  : കേരളത്തിൽ മെയ് 27നും 28നും പൊതുഅവധി

തിരുവനന്തപുരം: ബക്രീദ് ആഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും വിദ്യാർഥികൾക്കും രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് കേരള സർക്കാർ. നേരത്തെ മെയ് 27 ന് ബക്രീദ് അവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ബക്രീദ് മെയ് 28 ന് ആഘോഷിക്കുന്ന സാഹചര്യത്തിൽ ആ ദിവസവും അവധിയായി സർക്കാർ പ്രഖ്യാപിക്കുകയായിരുന്നു. പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഈ തീരുമാനം അറിയിച്ചത്.

സർക്കാർ ഉത്തരവനുസരിച്ച് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളജുകൾക്കും അവധി ബാധകമായിരിക്കും. കൂടാതെ, നെഗോഷിയബിൾ ഇൻസ്ട്രുമെൻ്റ്സ് ആക്‌ട് 1881 ൻ്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്കും അവധി ഉണ്ടായിരിക്കും.

ത്യാഗത്തിൻ്റെ ഉത്സവമായ ബക്രീദിനോടനുബന്ധിച്ച് മെയ് 27 ഇതിനകം അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു. മെയ് 28 ന് സംസ്ഥാനത്ത് 'ഈദ്-ഉൽ-അദ്'ഹ (ബക്രീദ്) ആഘോഷിക്കുന്നതിനാൽ,  മെയ് 28 വ്യാഴാഴ്‌ചയും അവധിയായിരിക്കുമെന്ന് സർക്കാർ സന്തോഷപൂർവം ഉത്തരവിടുന്നു... വിജ്ഞാപനത്തിൽ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക