Image

പമ്പയുടെ മാതൃദിനാഘോഷം വർണാഭമായി

സുമോദ് തോമസ് നെല്ലിക്കാല Published on 24 May, 2026
പമ്പയുടെ മാതൃദിനാഘോഷം വർണാഭമായി

ഫിലാഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളീസ് ഫോർ പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ്(പമ്പ) യുടെ ആഭിമുഖ്യത്തിൽ മാതൃദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. പമ്പ ഭാരവാഹികളും അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ മാതൃത്വത്തിന്റെ മഹത്വവും കുടുംബബന്ധങ്ങളുടെ പ്രാധാന്യവും പ്രമേയമായി.

പമ്പ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന പരിപാടിക്ക് സുമോദ് റ്റി നെല്ലിക്കാല, സെലിൻ ഓലിക്കൽ എന്നിവർ മാസ്റ്റർ ഓഫ് സെറിമണിയായി നേതൃത്വം നൽകി.

സുമോദ് നെല്ലിക്കാല ആലപിച്ചപ്രാർത്ഥനാഗാനത്തോടെ ഔപചാരിക പരിപാടികൾക്ക് തുടക്കമായി. സ്വാഗതപ്രസംഗത്തിൽ ജനറൽ സെക്രട്ടറി സുമോദ് റ്റി നെല്ലിക്കാല എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ നേർന്ന് കുടുംബത്തിന്റെ അടിത്തറ അമ്മമാരാണെന്ന്അ ഭിപ്രായപ്പെട്ടു. പ്രസിഡൻറ് അലക്സ് തോമസ് അധ്യക്ഷതവഹിച്ചു സംസാരിക്കുകയും മാതൃത്വത്തിന്റെ ത്യാഗവും സ്നേഹവും സമൂഹത്തിന് മാതൃകയാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.

പ്രധാന സന്ദേശം റെവ. ഫിലിപ്സ് മോടയിൽ നിർവഹിച്ചു.മാതാപിതാക്കൾക്കുള്ള ആദരവും കുടുംബബന്ധങ്ങളുടെ പ്രാധാന്യവും അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

പ്രശസ്ത ഗായികയും പ്രഭാഷകയുമായ റിയാന്ന ഡാനിഷ് മാതൃദിനസന്ദേശം നൽകി. അമ്മമാരുടെ അനന്തമായ സ്നേഹവും ജീവിതത്തിലെ അവരുടെ സ്വാധീനവും ഹൃദയസ്പർശിയായി അവതരിപ്പിച്ച സന്ദേശം ശ്രദ്ധേയമായി. തുടർന്ന് ഗാനമാലപിച്ചപ്പോൾ അതിഥികളും അംഗങ്ങളും ചേർന്ന് അമ്മമാരെ ആദരിച്ചു.പരിപാടിയുടെഭാഗമായി എല്ലാ അമ്മമാർക്കും പൂക്കളും സമ്മാനങ്ങളും വിതരണം ചെയ്തു.

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പ്രതിനിധിയായി തോമസ് പോൾ, കൂടാതെ ജോൺ പണിക്കർ, സുരേഷ് നായർ, മേഴ്‌സി പണിക്കർ, ലൈല കരിംകുറ്റി എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.

രാജു ജോൺ,ഡാനിഷ്,ഷീബഎന്നിവരുടെ ഗാനാലാപനംഹൃദ്യമായിരുന്നു.ട്രഷറർ ജോയ് തട്ടാർകുന്നേൽ നന്ദിപ്രസംഗം നടത്തി.

കുടുംബസൗഹൃദവും സ്നേഹബന്ധങ്ങളും കൂടുതൽ ശക്തിപ്പെടുത്തിയ മാതൃദിനാഘോഷം അംഗങ്ങളുടെ ഹൃദയങ്ങളിൽ മധുരസ്മരണയായി മാറി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക