Image

ഫൊക്കാന നടത്തിയ 'സിനി ഫ്യൂഷൻ 2026' ഹ്യൂസ്റ്റണിൽ വർണാഭമായി

ജീമോൻ റാന്നി Published on 23 May, 2026
ഫൊക്കാന നടത്തിയ 'സിനി ഫ്യൂഷൻ 2026' ഹ്യൂസ്റ്റണിൽ വർണാഭമായി


ഹൂസ്റ്റൺ: ഫൊക്കാന (FOKANA) ഹൂസ്റ്റൺ റീജിയൻ മലയാളി അസോസിയേഷൻ ഓഫ് സിയന്നയുടെ (MAS) സഹകരണത്തോടെ സംഘടിപ്പിച്ച “സിനി ഫ്യൂഷൻ 2026” കലാവിരുന്ന് മേയ് 16-ന് സെന്റ് ജോസഫ് ഹാളിൽ വിപുലമായ ജനപങ്കാളിത്തത്തോടെയും കലാസ്വാദകരുടെ ആവേശകരമായ സാന്നിധ്യത്തോടെയും അരങ്ങേറി. സംഗീതവും നൃത്തവും വിനോദപരിപാടികളും സമന്വയിപ്പിച്ച പരിപാടി ഹ്യൂസ്റ്റൺ മലയാളി സമൂഹത്തിന് ശ്രദ്ധേയമായ സാംസ്കാരിക അനുഭവമായി മാറി.



സിനി ഫ്യൂഷനോടനുബന്ധിച്ച് നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഫൊക്കാന റീജിയണൽ ആർ.വി.പി ഫാൻസിമോൾ പള്ളത്തുമഠം സ്വാഗതപ്രസംഗം നടത്തി. ഫൊക്കാന പ്രസിഡന്റ് ഡോ.സജിമോൻ ആന്റണി അധ്യക്ഷത വഹിച്ചു.

 MAS ഡയറക്ടർ ബോർഡ് അംഗങ്ങൾ ആശംസകൾ നേർന്നു. ഫൊക്കാന റീജിയണൽ കൾച്ചറൽ കോർഡിനേറ്റർ വിനോയ് കുര്യൻ നന്ദിപ്രസംഗം നടത്തി .



മലയാള ചലച്ചിത്ര-സംഗീത രംഗത്തെ പ്രമുഖരായ അനു സിത്താര, വിപിൻ സേവിയർ,ആര്യ ബഡായി, കൃതിക,അകിൽ കവലയൂർ,രാജേഷ് അടിമാലിഎന്നിവർ അവതരിപ്പിച്ച കലാപ്രകടനങ്ങൾ പ്രേക്ഷകരെ ആവേശഭരിതരാക്കി. സംഗീതവും ഹാസ്യവും നൃത്തവിരുന്നും നിറഞ്ഞ വേദി കലാസ്വാദകർക്ക് മനോഹരമായ അനുഭവമായി. സിനി ഫ്യൂഷൻ പ്രോഗ്രാം കോർഡിനേറ്റർ സുനിൽ പാറക്കൽ പരിപാടികൾക്ക് നേതൃത്വം നൽകി.



ശ്രീമതി ശ്രീദേവി ടീച്ചറിന്റെ നേതൃത്വത്തിലുള്ള നൂപുര സ്കൂൾ ഓഫ് ഡാൻസിംഗിലെ വിദ്യാർത്ഥികളുടെ നൃത്തങ്ങൾ പ്രോഗ്രാമിന് മികവേകി



പരിപാടിയുടെ അവതാരകരായി ആശാ റേഡിയോയിലെ ആർ.ജെ സുബിനും ആർ.ജെ റോഷ്നിയും എത്തി. അവതരണ മികവിലൂടെ ഇരുവരും വേദിയെ സജീവമാക്കി.

 



പ്രധാന സ്പോൺസർമാരായ കെംപ്ലാസ്റ്റ് ,സൗത്ത് പാർക്ക്‌ സെമെറ്ററി, AAA വെൽത്ത് ബിൽഡേഴ്‌സ് , ഗ്രെയ്‌സ് സപ്ലൈ, റോയൽ ട്രാവൽ & ടൂർസ്,ഫോർസൈറ്റ് കൺസ്ട്രക്ഷൻ,അർകോള ഡെന്റൽ,. ഗാമ്മ വേസ്റ്റ് സൊല്യൂഷൻസ്, ധനാനി ഗ്രൂപ്പ്‌ എന്നിവരെ വേദിയിൽ മെമെന്റോകൾ നൽകി ആദരിച്ചു.



ചടങ്ങിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു , ഡിസ്ട്രിക്ട് കോർട്ട് ജഡ്ജി സുരേന്ദ്രൻ പട്ടേൽ , ഫോർട്ട് ബെൻഡ് കൗണ്ടി മുൻ ജഡ്ജി കെ.പി.ജോർജ് , ഫൊക്കാന മുൻ പ്രസിഡന്റ് ജി.കെ.പിള്ള,മുൻ ആർ.വി.പി രഞ്ജിത്ത് പിള്ള തുടങ്ങിയ വിശിഷ്ടാതിഥികളുടെ സാന്നിധ്യവും ചടങ്ങിനെ കൂടുതൽ ശ്രദ്ധേയവും സ്മരണീയവുമാക്കി മാറ്റി.

Join WhatsApp News
സത്യരാജ് 2026-05-23 22:11:14
നാട്ടിൽ നിന്ന് എത്തുന്ന ഇത്തരം സിനിമ താര പരിപാടികളെ ആകർഷകമാക്കുന്നത് അമേരിക്കയിൽ തന്നെയുള്ള, അതായത് ലോക്കൽ, ഡാൻസ് സ്കൂളിലെ കുട്ടികളും കലാകാരികളും അവരുടെ ഒപ്പം നിന്ന് നൃത്തം ചെയ്യുന്നത് കൊണ്ട് മാത്രമാണ്. നാട്ടിൽ നിന്ന് ഒന്നോ രണ്ടോ കലാകാരികൾ കാണും. അവരെ നടുക്ക് നിർത്തിക്കൊണ്ട് അമേരിക്കയിലെ ഇവിടത്തെ സ്കൂളിൽ നിന്ന് എത്തുന്ന യുവതികൾ നൃത്തം ചെയ്യും. എല്ലാ സ്റ്റാർ ലൈറ്റിലും സംഭവിക്കുന്ന ഇതുതന്നെയാണ്. ഇതിന്റെയൊക്കെ ക്രെഡിറ്റ് മുഴുവൻ അടിച്ചു കൊണ്ടുപോകുന്നത് നാട്ടിൽ നിന്ന് എത്തുന്ന സിനിമ ഗായക ട്രൂപ്പുകൾ ആണ്. ഇനി ഒരു കാര്യം ഇത്തരം പരിപാടികളിൽ ആരംഭമായി ഒരു രണ്ടു മണിക്കൂർ ഒത്തരി ഭാരവാഹികളുടെ, മേയർ, പിന്നെ വിവിധ സംഘടനകളുടെ, പഴയ നേതാക്കന്മാരുടെയും ചൊക്കടാ കളുടെയും നീണ്ട ബോറടി പ്രസംഗങ്ങളും സഹിക്കണം. പിന്നെ പറയുന്നു ഇത്തരം പരിപാടികൾ നടത്തുന്നത് ഏതോ നാട്ടിലെ ചില ചാരിറ്റിക്ക് വേണ്ടിയാണെന്ന്. പക്ഷേ സാധാരണയായി ഒരു ചാരിറ്റിയും നടന്നും കാണുന്നില്ല. ആരും പോയി ഒന്ന് ചെക്ക് ചെയ്യാറില്ല. എല്ലാം സംഘാടകർ വീതം വെച്ച് എടുക്കും അത്രമാത്രം. പണ്ടത്തെപ്പോലെ നാട്ടിൽ നിന്ന് എത്തുന്ന കലാകാരന്മാർക്ക് ഇവിടെ തങ്ങാനും നിർവാഹമില്ല. TRumb ബ്ബിൻറെ ആൾക്കാർ അവരെ ചെക്ക് ചെയ്ത് പിടിക്കുകയും ചെയ്യും. ചില സത്യങ്ങൾ പറയുന്നു എന്ന് മാത്രം. എന്നു സത്യരാജ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക