Image

കോടിയേരിയുടെ വീട്ടിലെത്തി ടി.കെ ഗോവിന്ദന്‍ സ്മൃതിമന്ദിരത്തില്‍ പുഷ്പാര്‍ച്ചന നടത്തി

Published on 06 May, 2026
കോടിയേരിയുടെ വീട്ടിലെത്തി ടി.കെ ഗോവിന്ദന്‍ സ്മൃതിമന്ദിരത്തില്‍ പുഷ്പാര്‍ച്ചന നടത്തി

 

കണ്ണുര്‍: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി തളിപ്പറമ്പിലെ യുഡിഎഫ് എംഎല്‍എ ടി.കെ ഗോവിന്ദന്‍. കോടിയേരിയുടെ കുടുംബാംഗങ്ങളെ കണ്ട ഗോവിന്ദനും ഭാര്യയും കോടിയേരി മ്യൂസിയവും സന്ദര്‍ശിച്ചു. കോടിയേരിയുടെ സ്മൃതിമന്ദിരത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.

ഗോവിന്ദന്‍ മാഷ് കുടുംബ സുഹൃത്താണെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി പറഞ്ഞു. കോടിയേരി പോയിട്ടും എന്നെയും കുഞ്ഞുങ്ങളെയും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നുവെന്നത് വലിയ കാര്യമാണ്. എന്റെ വീട്ടില്‍ ഞങ്ങളെ കാണാന്‍ കോടിയേരി ബാലകൃഷ്ണനെ സ്‌നേഹിച്ചിരുന്നവര്‍ വരുന്നുണ്ടെങ്കില്‍ അവരെ ഞങ്ങള്‍ സ്വീകരിക്കും. മാന്യമായേ പെരുമാറൂ. അതിന്റെ പേരില്‍ എന്തുവന്നാലും എനിക്ക് പ്രശ്‌നമല്ല. എന്റേതല്ലാത്ത വിഷയത്തില്‍ ഞാന്‍ മറുപടി പറയേണ്ട കാര്യമില്ല. ഗോവിന്ദന്‍ മാഷ് വര്‍ഗവഞ്ചകനല്ല. അദ്ദേഹം ഞങ്ങള്‍ക്ക് അനഭിമതനല്ല. പാര്‍ട്ടിയിലെ കാര്യങ്ങള്‍ക്ക് അവര്‍ മറുപടി പറയട്ടെയെന്നും വിനോദിനി പ്രതികരിച്ചു.

തളിപ്പറമ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയെ അട്ടിമറിച്ചാണ് പാര്‍ട്ടി വിമതനായ ടി.കെ ഗോവിന്ദന്‍ യുഡിഎഫിന് വേണ്ടി മണ്ഡലം പിടിച്ചത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക