-->

America

കുടിയൊഴിക്കലും മറ്റുകവിതകളും(8)-ജോസഫ് നമ്പിമഠം

ജോസഫ് നമ്പിമഠം

Published

on

ഓര്‍മ്മകള്‍ എന്ന കവിത "memorise"എന്ന പേരില്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നു-വിത്തും കൈക്കോട്ടും എന്ന സമാഹാരത്തില്‍നിന്ന്.

മാഴ്ക്കരുതേ മലര്‍വനിതോറും
കോകിലമൊഴിയാം കവിതേ
മഞ്ജുള മധ്യമാസംമായും
മഞ്ഞുകളെത്തും മൃതിയും
എന്നതിന്റെ പരിഭാഷ

The Lovely month of Spring will fade;
dews will come and death, tool
Lament not thus, my cuckoo-voiced
muse from,every garden!"


മൂലക്കവിത വായിക്കാത്ത ഒരാള്‍ക്ക് ഈ പരിഭാഷ സുന്ദരം തന്നെ. എന്നാല്‍ മലയാളത്തില്‍ ആ നാലുവരി കവിത വായിക്കുന്ന അനുഭൂതി ഈ ഇംഗ്ലീഷ് പരിഭാഷ വായിച്ചാല്‍ കിട്ടുമോ? അതിനു കുറ്റക്കാരന്‍ പരിഭാഷകനല്ല. മലയാളത്തിന്റെ നിറവും മണവും സംസ്‌ക്കാരവും ദ്വിതീയാക്ഷര പ്രാസത്തിന്റെ ആ താളവും ഒക്കെ ഏതു പരിഭാഷകനും വെല്ലുവിളി ഉയര്‍ത്തുന്ന ഘടകങ്ങളാണ്. അതു കൊണ്ടാണ് പരിഭാഷയില്‍ ചോര്‍ന്നു പോകുന്നത് എന്താണോ അതാണ് കവിത എന്ന് പറയാറുള്ളത്. പ്രത്യേകിച്ചും മലയാള ഭാഷ, പരിഭാഷക്ക് വഴങ്ങുന്ന ഭാഷയല്ല. അതുകൊണ്ടു തന്നെയല്ലേ നമ്മുടെ കൃതികള്‍ ഒന്നും കാര്യമായി കടല്‍ കടക്കാത്തത്. ഏതോ വിദേശികള്‍ കുരുമുളകു വള്ളികള്‍ കേരളത്തില്‍ നിന്ന് കൊണ്ടുപോയപ്പോള്‍ പരാതി പറഞ്ഞവരോടു അന്നത്തെ നാട്ടുരാജാവ് പറയുകയുണ്ടായി. അവര്‍ വള്ളിയല്ലേ കൊണ്ടുപോയുള്ളൂ നമ്മുടെ തിരുവാതിരയും ഞാറ്റുവേലയും കൊണ്ടുപോയില്ലല്ലോ എന്ന്. ഏതു സാഹിത്യ സൃഷ്ടിക്കും അതു ജനിച്ചു വളര്‍ന്ന നാട്ടിന്റയും മണ്ണിന്റെയും മണവും ഗുണവും താളവുമൊക്കെയുണ്ട്. അത് അപ്പാടെ പരിഭാഷയില്‍ പുനഃസൃഷ്ടിക്കാന്‍ ആര്‍ക്കും കഴിയില്ല. എങ്കിലും ഓര്‍മ്മകളുടെ പരിഭാഷ മെച്ചമായതുതന്നെ.

കവി മാടശ്ശേരിയെപ്പറ്റി

1935 ല്‍ കോതമംഗലത്തു ജനിച്ചു. പല പ്രസിദ്ധകവികളും പഠിച്ചിട്ടുള്ള-വൈലോപ്പിള്ളി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സച്ചിദാനന്ദന്‍, ഓ.എന്‍.വി(അദ്ധ്യാപകന്‍)-എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് പി.എച്ച്.ഡി. ബാബ ആറ്റമിക്ക് റിസേര്‍ച്ച് സെന്ററില്‍ സയിന്റിഫിക്ക് ഓഫീസറായി ജോലി ചെയ്തശേഷം അമേരിക്കയിലേക്ക് കുടിയേറി. ന്യൂക്ലിയര്‍ ഫിസിക്‌സില്‍ റിസേര്‍ച്ച് ജോലി നാല്പതു വര്‍ഷം. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിരമിച്ചു. കാലിഫോര്‍ണിയയിലെ മാതാ അമൃതാനന്ദമയി സെന്ററില്‍ വോളന്റിയര്‍ ജോലി ചെയ്യുന്നു ഇപ്പോള്‍.

'നക്ഷത്രധൂളി' എന്ന മലയാളകവിതാ സമാഹാരം 2001 ല്‍ പ്രസിദ്ധീകരിച്ചു. മാതൃഭൂമിയും അമേരിക്കയിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളും കവിതകള്‍ എഴുതാറുണ്ട്. അനേകം പുസ്തകങ്ങള്‍ ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്കും മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മാതാ അമൃതാനന്ദമയി ഭക്തനായ കവി ഇപ്പോള്‍ കാലിഫോര്‍ണിയായിലെ സാന്‍ റമോണില്‍ കുടുംബസമ്മേതം താമസിക്കുന്നു. അമേരിക്കിയില്‍ പ്രസിദ്ധരായ രണ്ടു നമ്പൂതിരിമാരും-എം.എസ്.റ്റി.നമ്പൂതിരിയും, മാടശ്ശേരിയും-കവികളും- ജേഷ്ഠത്തിയെയും അനുജത്തിയെയും വിവാഹം കഴിച്ചതും വഴി ബന്ധുക്കളുമാണ്. ഇവര്‍ രണ്ടുപേരും ലാനയുടെ തുടക്കം മുതലുള്ള അംഗങ്ങളായതിനാല്‍ ഇരുവരുമായും ദീര്‍ഘകാല പരിചയവുമുണ്ട് എനിക്ക്. Eviction and other Poemsഎന്ന കൃതിയെ അമേരിക്കന്‍ മലയാളികള്‍ ക്ക് പരിചയപ്പെടുത്താന്‍ കിട്ടിയത് ഭാഗ്യമായി കരുതുന്നു. മലയാള സാഹിത്യത്തിലെ മികച്ച മറ്റു കൃതികളും മാടശ്ശേരി പരിഭാഷപ്പെടുത്തുമെന്ന് കരുതുന്നു. ഒരു നല്ല പരിഭാഷകന്‍ ആണെന്ന് അദ്ദേഹം ഈ കൃതിയിലൂടെ തെളിയിച്ചിരിക്കുന്നു. എല്ലാ വിജയങ്ങളും നേരുന്നു. പ്രസിദ്ധകവി വിഷ്ണു നാരായണന്‍ നമ്പൂതിരി എഴുതിയ ആമുഖം പുസ്തകത്തിന് മാറ്റു കൂട്ടുന്നു.

Eviction and other Poems-Transilated by M.N. Namboothiri
For word by- Vishnu Narayanan
Namboothiri
Published by- Publication Department Harisree Hospital Thrissur,
Price Rs-95
അവസാനിച്ചു

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സെന്‍തോറ്റം (കവിത: വേണുനമ്പ്യാര്‍)

തിരിച്ചു പോകും പുഴ (കവിത: രമണി അമ്മാൾ )

പെരുമഴ(കവിത: ദീപ ബിബീഷ് നായര്‍ (അമ്മു))

ഗംഗ; കവിത, മിനി സുരേഷ്

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി (നോവൽ - ഭാഗം - 10 )

ഉഗു (കഥ: അശോക് കുമാർ.കെ.)

പാമ്പും കോണിയും - നിർമ്മല - നോവൽ 46

കദനമഴ (കവിത: ജിസ പ്രമോദ്)

കൊ (കവിത: വേണുനമ്പ്യാർ)

ഉത്സവക്കാഴ്ചകൾ (കഥ:സാക്കിർ സാക്കി, നിലമ്പൂർ)

മഹാമാരി വരുമ്പോൾ (കവിത: മുയ്യം രാജൻ)

സാന്ത്വന കൈകൾ (ജയശ്രീ രാജേഷ്)

ദൈവത്തിന്റെ പ്രതിരൂപങ്ങള്‍(കവിത: രാജന്‍ കിണറ്റിങ്കര)

പിന്തുടർന്ന വെള്ളാരംകണ്ണുകൾ (കഥ: രമണി അമ്മാൾ)

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -11: കാരൂര്‍ സോമന്‍)

മിഡാസ് ടച്ച് (കവിത: വേണുനമ്പ്യാര്‍)

കനലെരിയുമ്പോൾ (രേഖ ഷാജി)

ക്വാറന്റൈൻ (കവിത: ശിവൻ)

അമ്മ (കവിത: സുഭദ്ര)

ഊഞ്ഞാല്‍...(ചെറുകഥ: അനീഷ് കേശവന്‍)

ഇലകൾ പൊഴിച്ച ഒരു മരം (കഥ: പുഷ്പമ്മ ചാണ്ടി )

അമ്മയും ഞാനും (രമാ പ്രസന്ന പെരുവാരം)

അമ്മ (കവിത: ഡോ.എസ്.രമ )

അമ്മ (ജയശ്രീ രാജേഷ്)

വളയിട്ട കിനാവുകള്‍ (കവിത: ഷാജന്‍ ആനിത്തോട്ടം)

അമ്മ നിലാവ് (രേഖ ഷാജി)

നക്ഷത്രരാവുകൾ (അനിൽ.ടി.പ്രഭാകർ)

നിദ്രാവിഹീനം (മിനിക്കഥ: ബീന ബിനിൽ)

പാമ്പും കോണിയും - നിർമ്മല - നോവൽ - 45

View More