പഴമയുടെ പ്രൗഢിയുമായി പോളിയെസ്റ്റര്‍ സാരികള്‍ തിരിച്ചെത്തുന്നു. മഴക്കാലത്താണ്
പോളിയെസ്റ്റര്‍ സാരികള്‍ സ്‌ത്രീകള്‍ക്ക് ഏറെ താത്‌പര്യം. വലിയ പുള്ളികളും, ചെറിയ
പുള്ളികളും ബോര്‍ഡറുകളും കരകളുമുള്ള പോളിസ്റ്റര്‍ സാരികള്‍ ലഭ്യമാണ്. നിറങ്ങളില്‍
മഴക്കാലത്ത് പ്രാധാന്യം കടുംനിറങ്ങള്‍ക്കാണെങ്കിലും ഇളം നിറങ്ങളും വ്യത്യസ്‌തമായ
ലുക്ക് തരുന്നു. ഒറ്റക്കളര്‍ പ്ലെയിന്‍ സാരികള്‍ തികച്ചും
അപ്രത്യക്ഷമായിരിക്കുന്നു.
പകരം ബോര്‍ഡറുകളുള്ള, പൂക്കളും ഡിസൈനുകളുമുള്ള
സാരികളാണ് ഇപ്പോള്‍ മുന്‍പന്തിയില്‍, ഗാര്‍ഡന്‍ ഷിഫോണ്‍ തുടങ്ങിയ
മെറ്റീരിയലുകളിലും മഴക്കാല സാരികള്‍ ലഭ്യമാണ്. സാരികളിലെ നിറങ്ങള്‍ പെര്‍ഫെക്ട്
കോംബിനേഷന്‍ ആണോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഇളം നിറങ്ങള്‍ക്ക് ഭൂരിഭാഗവും
കടും നിറങ്ങളാണ് മിക്‌സ് ചെയ്‌തു വരുന്നത്. പെര്‍ഫെക്ട് കോംബിനേഷന്‍ സാരിയാണ്
നല്ലത്.