ടീനേജേഴ്സിന്റെ പ്രിയങ്കരമായ ഹൈ ഹീല്‍ ചെരുപ്പുകള്‍ നടുവേദനയുണ്ടാക്കുമെന്ന്
മുന്നറിയിപ്പ്. കാലുകളുടെ സന്ധികളില്‍ ഉണ്ടാകുന്ന കടുത്ത വേദനയും ഹൈ ഹീല്‍ഡ്
ചെരുപ്പുകള്‍ ഇടുന്നവരില്‍ കണ്ടുവരുന്നു. ഹൈഹീല്‍ ഇടുന്നവര്‍ നടക്കുമ്പോള്‍
വീഴാനുള്ള സാധ്യത കൂടുതലാണ്. ഹൈഹീല്‍ ചെരുപ്പുകളിട്ടതിന്റെ ഫലമായി വൈദ്യസഹായം
തേടേണ്ടിവന്നത് ഒരുപാട് പേരാണ്. പലര്‍ക്കും നടുവുളുക്കും കാല്‍കഴ
ഉളുക്കുമെല്ലാമാണ് പ്രധാന പ്രശ്നങ്ങള്‍. വീഴ്ചയില്‍ പല സുന്ദരികള്‍ക്കും
മുന്‍നിരയിലെ പല്ലുകളാണ് നഷ്ടപ്പെടുന്നത്.
അപകടങ്ങളും
അപകടസാധ്യതകളുമുണ്ടെങ്കിലും അടുത്തകാലത്തൊന്നും സ്ത്രീകളുടെ ഹൈഹീല്‍ പ്രേമം
അവസാനിക്കുന്ന ലക്ഷണമില്ലെന്നാണ് ഇംഗ്ലണ്ടില്‍ നടന്ന സര്‍വേഫലങ്ങള്‍ പറയുന്നത്.
18 മുതല്‍ 65 വയസുവരെ പ്രായമുള്ള 3,000 സ്ത്രീകളില്‍ നടത്തിയ സര്‍വേയില്‍ 89
സ്ത്രീകളും ഹൈഹീല്‍ ചെരുപ്പിടുന്നത് അസുഖകരമാണെന്നാണ് അഭിപ്രായപ്പെട്ടത്.