
ന്യു ജേഴ്‌സി: അകാലത്തിൽ അന്തരിച്ച ടിജോ ചാണ്ടി (41) യുടെ കുടുംബത്തെ സഹായിക്കാൻ ഗോ ഫണ്ട് മി വഴി ധനസമാഹരണം നടത്തുന്നു. ഭാര്യയും രണ്ടു കൊച്ചുകുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ മുഖ്യ ആശ്രയമാണ് അപ്രതീക്ഷിതമായി പൊലിഞ്ഞത്.
ടിജോയുടെ വിയോഗത്തോടെ, കുടുംബം കടുത്ത ദുഖവും സാമ്പത്തിക അനിശ്ചിതത്വവും നേരിടുന്നു. സങ്കൽപ്പിക്കാനാവാത്ത വേദനയിലൂടെ കടന്നുപോകുമ്പോൾ, ദൈനംദിന ജീവിതച്ചെലവുകൾ, ഏഴും നാലും വയസുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം, ടിജോ സമർപ്പണത്തോടെയും സ്നേഹത്തോടെയും വഹിച്ച ഉത്തരവാദിത്തങ്ങൾ എന്നിവയും ചോദ്യചിഹ്നമായി നിൽക്കുന്നു .
അവിശ്വസനീയമാംവിധം പ്രതിസന്ധി നിറഞ്ഞ ഈ സമയത്ത്, സമൂഹത്തിന്റെ പിന്തുണ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ ഉദാരമായ സംഭാവന - തുക എത്രയായാലും - കുടുംബത്തിന് കൈത്താങ്ങാകും. മക്കൾക്ക് അവരുടെ വിദ്യാഭ്യാസം തുടരാനും പിതാവ് എപ്പോഴും ആഗ്രഹിച്ച അവസരങ്ങളിലൂടെ വളരാനും കഴിയുമെന്ന് ഉറപ്പാക്കാനും ഇത് സഹായിക്കും.
ടിജോയുടെ പൊതുദർശനം ഫെബ്രുവരി 22 ഞായറാഴ്ച ഉച്ചക്ക് രണ്ടുമണി മുതൽ വൈകുന്നേരം ആറുമണി വരെ, ന്യൂജേഴ്സിയിലെ വാഴ്സൺ ഫ്യൂണറൽ ഹോം, (635 നോർത്ത് വുഡ് അവന്യു, ലിൻഡൻ)
സംസ്കാര ശുശ്രൂഷ 23 നു രാവിലെ 9 മണി. സംസ്കാരം ഈസ്റ്റ് ഹാനോവർ ഗേറ്റ് വേ ഓഫ് ഹെവൻ സെമിട്രി (225 റിഡ്‌ജ് ഡെയ്ൽ അവന്യു, ഈസ്റ്റ് ഹാനോവർ, ന്യു ജേഴ്‌സി 07936)
CLIK TO DONATE: Fundraiser by Aniesh Cherian : To support Tijo's wife & little daughters Irene and Tiya