Image

മലപ്പുറത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വാഹന സ്‌ക്രാപ്പിംഗ് കേന്ദ്രത്തിന് തറക്കല്ലിട്ടു

Published on 20 February, 2026
മലപ്പുറത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വാഹന സ്‌ക്രാപ്പിംഗ് കേന്ദ്രത്തിന്  തറക്കല്ലിട്ടു

എടപ്പാള്‍: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന റജിസ്ട്രേഡ് വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി (ആര്‍വിഎസ്എഫ്) പദ്ധതിയുടെ ഭാഗമായി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റജിസ്ട്രേഡ് വാഹന സ്‌ക്രാപ്പിംഗ് കേന്ദ്രമാകുന്ന കെഎസ്ആര്‍ടിസി-സിംകോ ആര്‍വിഎസ്എഫ് സംയുക്തസംരംഭത്തിന് ഗതാഗതമന്ത്രി കെ. ബി. ഗണേഷ്‌കുമാര്‍ എടപ്പാളില്‍ തറക്കല്ലിട്ടു. സംസ്ഥാനത്ത് വാഹന റിസൈക്ക്‌ളിംഗ് മേഖലയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. കെ.ടി. ജലീല്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഗായത്രി ആര്‍, കെഎസ്ആര്‍ടിസി സിഎംഡി ഡോ. പ്രമോജ് ശങ്കര്‍ ഐഒഎഫ്എസ്, കെഎസ്ആര്‍ടിസി-സിംകോ ആര്‍വിഎസ്എഫ് സംയുക്തസംരംഭം ഡയറക്ടര്‍മാരായ ബിനു കൃഷ്ണന്‍, സന്ദീപ് കൃഷ്ണന്‍, ഫാസില്‍ ഹബീബ് തുടങ്ങിയവര്‍ പങ്കെടുത്തു.


കേരളത്തില്‍ സ്ഥാപിക്കുന്ന മൂന്ന് റജിസ്ട്രേഡ് ആര്‍വിഎസ്എഫ് സംവിധാനങ്ങളില്‍ മധ്യകേരളം മുഴുവന്‍ സേവനം നല്‍കുന്ന ഏക ആര്‍വിഎസ്എഫ് കേന്ദ്രമാണ് എടപ്പാളിലെ കെഎസ്ആര്ടിസി-സിംകോ ആര്‍വിഎസ്എഫ് സംയുക്ത സംരംഭം നടപ്പാക്കുന്നത്. പാലക്കാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി എന്നീ അഞ്ച് ജില്ലകളാണ് എടപ്പാള്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പടുക. ഈ ജില്ലകളിലെ വാഹന ഉടമകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി സേവനം ലഭ്യമാക്കുന്നതിനായി കെഎസ്ആര്ടിസി-സിംകോ ആര്‍വിഎസ്എഫ് നിയന്ത്രിക്കുന്ന അധികൃത കളക്ഷന്‍ സെന്ററുകള്‍ വിവിധ കേന്ദ്രങ്ങളില്‍ ഉടന്‍ ആരംഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക