Image

ഷില്ലോങ് എം.പി റിക്കി സിങ്കൻ ഫുട്ബാൾ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

Published on 20 February, 2026
 ഷില്ലോങ് എം.പി റിക്കി സിങ്കൻ ഫുട്ബാൾ കളിക്കിടെ  കുഴഞ്ഞുവീണ് മരിച്ചു

ഷില്ലോങ്: ഫുട്ബാൾ കളിക്കിടെ കുഴഞ്ഞുവീണ ഷില്ലോങ് ലോക്സഭാംഗം റിക്കി ആൻഡ്രൂ ജെ. സിങ്കൻ (54) അന്തരിച്ചു. ബുധനാഴ്ച വൈകിട്ട് ഷില്ലോങ്ങിൽ ഫുട്ബാൾ കളിച്ചുകൊണ്ടിരിക്കെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മേഘാലയയിലെ വോയ്‌സ് ഓഫ് ദി പീപ്പിൾ പാർട്ടി (VPP) നേതാവായ അദ്ദേഹം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് ഷില്ലോങ് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. കായിക മേഖലയിൽ ഏറെ താല്പര്യമുണ്ടായിരുന്ന അദ്ദേഹം തന്റെ ഒഴിവുസമയങ്ങളിൽ ഫുട്ബാൾ മത്സരങ്ങളിൽ സജീവമായിരുന്നു. അഞ്ചുപേരടങ്ങിയ ടീമുകൾ ചെറിയ കോർട്ടിൽ കളിക്കുന്ന ഫുട്സാൽ മത്സരത്തിനിടെയാണ് അന്ത്യം സംഭവിച്ചത്. 

മുഖ്യമന്ത്രി കോൺറാഡ് സാങ്മ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിച്ചു. മേഘാലയയുടെ രാഷ്ട്രീയ രംഗത്തെ വലിയൊരു നഷ്ടമായാണ് സിങ്കൻന്റെ വിയോഗത്തെ കണക്കാക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക