Image

പാർട്ടി തന്നോട് വട്ടിയൂർക്കാവിൽ മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല, അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്: പദ്മജ വേണുഗോപാൽ

Published on 20 February, 2026
പാർട്ടി തന്നോട് വട്ടിയൂർക്കാവിൽ  മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല, അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്: പദ്മജ വേണുഗോപാൽ

തിരുവനന്തപുരം : വട്ടിയൂർക്കാവ് മണ്ഡലത്തിൽ കെ. മുരളീധരനും പദ്മജ വേണുഗോപാലും തമ്മിൽ മത്സരം നടക്കുമെന്ന വാർത്തകളോട് രൂക്ഷമായി പ്രതികരിച്ച് പദ്മജ വേണുഗോപാൽ രംഗത്തെത്തി. പാർട്ടി തന്നോട് ഇതേക്കുറിച്ച് ചോദിക്കുകയോ മത്സരിക്കാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. 

നിലവിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ പ്രശംസിച്ച പദ്മജ, വിവരവും നല്ല മനസ്സുമുള്ള ഒരു നേതൃത്വം തങ്ങൾക്കുള്ളതാണ് ഇപ്പോൾ ഏക ആശ്വാസമെന്നും കൂട്ടിച്ചേർത്തു.

മനഃപൂർവം തന്നെ വേദനിപ്പിക്കുന്ന വാർത്തകൾ സൃഷ്ടിക്കുന്നവരോട് തന്നെ വെറുതെ വിടണമെന്ന് അവർ അഭ്യർത്ഥിച്ചു. മുമ്പ് പലരും പല രീതിയിൽ തന്നോട് ക്രൂരത കാണിച്ചിട്ടുണ്ടെന്നും ഇനിയെങ്കിലും ഇത്തരം വ്യാജ പ്രചാരണങ്ങളിൽ നിന്ന് പിന്മാറണമെന്നുമാണ് പദ്മജയുടെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക