
എഴുത്തുകാരൻ വി.ആർ. സുധീഷ് നൽകിയ അപകീർത്തി കേസിൽ എം.എ. ഷഹനാസിനെതിരെ ജാമ്യമില്ലാ വാറണ്ട്. കോടതി പലതവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനെത്തുടർന്നാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി കർശന നടപടി സ്വീകരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ബേപ്പൂർ എസ്എച്ച്ഓയ്ക്ക് കോടതി മെമ്മോ അയക്കുകയും ചെയ്തു.
2023-ൽ നടന്ന സംഭവത്തെത്തുടർന്നാണ് വി.ആർ. സുധീഷ് കോടതിയെ സമീപിച്ചത്. 2025 ജൂണിൽ ഷഹനാസിനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഡിസംബർ 26-ന് ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചു. എന്നാൽ, പ്രതി പൊലീസിന്റെ കണ്മുന്നിലുണ്ടായിട്ടും അറസ്റ്റ് നടപടികളിലേക്ക് നീങ്ങാത്ത സാഹചര്യത്തിലാണ് ഫെബ്രുവരി അഞ്ചിന് സിഐയ്ക്ക് കോടതി മെമ്മോ നൽകിയത്.
കേസുമായി വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകാനാണ് തന്റെ തീരുമാനമെന്ന് വി.ആർ. സുധീഷ് വ്യക്തമാക്കി.