
ന്യൂ യോർക്ക് : അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് എന്ന പ്രൊഫഷണൽ സോഷ്യൽ വർക്സ് അസോസിയേഷൻ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് മുപ്പതു വർഷങ്ങൾ പിന്നിടുന്നു 1996 ജന്മമെടുത്ത ഈ അസോസിയേഷൻ അമേരിക്കയിലെ ട്രൈ സ്റ്റേറ്റിൽ വിവിധ മേഖലയിൽ പ്രവർത്തിച്ചു വരുന്നു . സർക്കാരിന്റെ വിവിധ സാമൂഹ്യ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ , കുടിയേറ്റ മാർഗ്‌നിദേശങ്ങൾ , വിവിധ പ്രായത്തിലുള്ളവർക്കുള്ള ക്ലാസുകൾ , നിയമ നിദേശങ്ങൾ തുടങ്ങിയ മേഖലകളിൽ ഈ അസോസിയേഷൻ മെംബേർസ് തികച്ചും സൗജന്യമായി നിശബ്ദ സേവനം ചെയുന്നു .

മനസികരോഗയം , കൗൺസിലിംഗ് തുടങ്ങിയ മേഖലകളിൽ ശാസ്ത്രിതമായ നിർദേശങ്ങളും നൽകിവരുന്നുഈ വരുന്ന മാർച്ച് ഏഴാം തിയതി ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ലോങ്ങ് ഐലൻഡിലെ ക്നാനായ സെന്ററിൽ വച്ച് സോഷ്യൽ വർക്കേഴ്സ് അസ്സോസിയേഷൻ്റെ മുപ്പതാം വാര്ഷിക ആഘോഷങ്ങൾ നടക്കുന്നു .
പരിപാടികൾക്ക് പ്രസിഡന്റ് സാബു തടിപ്പുഴ, സെക്രട്ടറി വിൻസെന്റ് ജോസഫ്, വൈസ് പ്രസിഡന്റ് ചാൾസ് മാത്യു , ജോയിന്റ് സെക്രട്ടറി ജോൺ അമ്മാകിൽ , ട്രഷറർ സിജു ജേക്കബ് , ബോർഡ് ഓഫ് ട്രസ്റ്റീ ഡോക്ടർ പോൾ നളിയത് തുടങ്ങിയവർ നേതൃത്വം നൽകുന്നു . പരിപാടിയിലേക്ക് എല്ലാ സോഷ്യൽ വർക്കേഴ്സ് സിനേയും സ്വാഗതം ചെയുന്നു