Image

എസ് ഐ ആര്‍: അന്തിമ വോട്ടര്‍ പട്ടികയിലുള്ളത് 2.69 കോടി പേര്‍; അന്തിമ പട്ടിക നാളെ

Published on 20 February, 2026
എസ് ഐ ആര്‍: അന്തിമ വോട്ടര്‍ പട്ടികയിലുള്ളത് 2.69 കോടി പേര്‍; അന്തിമ പട്ടിക നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ് ഐ ആര്‍)ത്തിന് ശേഷം പ്രസിദ്ധീകരിക്കാനിരിക്കുന്ന അന്തിമ പട്ടികയിലുള്ളത് 2.69 കോടി വോട്ടര്‍മാര്‍. നാളെയാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക. എസ് ഐ ആറിന് മുമ്പുള്ള പട്ടികയില്‍ നിന്ന് ഒമ്പത് ലക്ഷം പേരുടെ കുറവാണ് പുതിയ വോട്ടര്‍ പട്ടികയിലുള്ളത്. 

ഡിസംബര്‍ 23ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിലുണ്ടായിരുന്ന 53,229 പേരെ ഹിയറിങ് കാലയളവയില്‍ ഒഴിവാക്കി. മരണപ്പെട്ടവര്‍, വിദേശ പൗരത്വം നേടിയവര്‍, താമസം മാറിയവര്‍ എന്നിവരെയാണ് ഒഴിവാക്കിയത്. എസ് ഐ ആര്‍ കാലയളവില്‍ പേരുചേര്‍ക്കാന്‍ കിട്ടിയ അപേക്ഷകളില്‍ 13.51 ലക്ഷം അംഗീകരിച്ചു. 2.23 ലക്ഷം പ്രവാസി വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. പരാതിയുള്ളവര്‍ക്ക് അപ്പീല്‍ നല്‍കാമെന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക