Image

മിനിമം ശമ്പളം 40,000 രൂപയാക്കണം; സംസ്ഥാനത്ത് നാളെ നഴ്‌സുമാർ പണിമുടക്കുന്നു

Published on 20 February, 2026
മിനിമം ശമ്പളം 40,000 രൂപയാക്കണം; സംസ്ഥാനത്ത് നാളെ നഴ്‌സുമാർ പണിമുടക്കുന്നു

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ പണിമുടക്കും. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ഏറ്റവും കുറഞ്ഞ വേദനം 40000 രൂപയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്.

മിനിമം വേതനം ഉയര്‍ത്തുന്നതിനായി നാളത്തെ സൂചന പണിമുടക്കിനു ശേഷം കൂടുതല്‍ സമര പരിപാടികളിലേക്ക് നീങ്ങുമെന്നും യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ നഴ്സുമാര്‍ക്ക് 20000 രൂപ പോലും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും ജാസ്മിന്‍ ഷാ വ്യക്തമാക്കി. നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുന്നില്ലെന്നും. നാളെ ആശുപത്രികളിലെ മൂന്നില്‍ ഒന്ന് ജീവനക്കാര്‍ ജോലിക്ക് കയറും. ബാക്കിയുള്ളവര്‍ സൂചനാ സമരത്തില്‍ പങ്കെടുക്കുമെന്നും ജാസ്മിന്‍ ഷാ പറഞ്ഞു. പണിമുടക്ക് ദിവസം തൃശൂരില്‍ അവകാശ പ്രഖ്യാപനവും നടക്കും .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക