
ന്യൂജേഴ്സി: ഇടുക്കി നരിയൻപാറ കണ്ടത്തിങ്കൽ പരേതനായ കെ സി ചാണ്ടിയുടെയും കുഞ്ഞൂഞ്ഞമ്മയുടെയും ഇളയ മകനായ ടിജോ ചാണ്ടി (41) ന്യൂജേഴ്സിയിൽ അന്തരിച്ചു.
ഭാര്യ: മേബിൾ ചാക്കോ, മക്കൾ: ഐറിൻ, ടിയ. സഹോദരങ്ങൾ: ടിഷ, സൂസൻ.
പൊതുദർശനം ഫെബ്രുവരി 22 ഞായറാഴ്ച ഉച്ചക്ക് രണ്ടുമണി മുതൽ വൈകുന്നേരം ആറുമണി വരെ, ന്യൂജേഴ്സിയിലെ വാഴ്സൺ ഫ്യൂണറൽ ഹോം, ലിൻഡൻ ലും തുടർന്ന് 23 നു രാവിലെ 9 മണിക്ക് ശവസംസ്കാര ശുശ്രൂക്ഷയും, അതുകഴിഞ്ഞു ഈസ്റ്റ് ഹാനോവർ ഗേറ്റ് വേ ഓഫ് ഹെവൻ സെമിട്രിയിൽ വച്ച് ശവസംസ്കാരവും നടത്തുന്നതാണ്.