Image

മതബോധനദിനം ആഘോഷിച്ച് ഡാളസ്സ് ക്രിസ്തുരാജ വിശ്വാസപരിശീലന വിഭാഗം

സിജോയ് പറപ്പള്ളിൽ Published on 08 October, 2025
മതബോധനദിനം ആഘോഷിച്ച് ഡാളസ്സ് ക്രിസ്തുരാജ വിശ്വാസപരിശീലന വിഭാഗം

ഡാളസ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിലെ വിശ്വാസ പരിശീലന വിഭാഗത്തിന്റെ നേതൃത്വത്തിൽ മതബോധനദിനം പ്രത്യേകമായി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി വിശ്വാസ പരിശീലന അദ്ധ്യാപകരുടെ കാഴ്ച സമർപ്പണം നടത്തപ്പെട്ടു. 

തുടന്ന് അർപ്പിക്കപ്പെട്ട വി.കുർബാനയ്ക്ക് ശേഷം അദ്ധ്യാപകരുടെ പ്രത്യേകമായ പ്രതിജ്ഞയും ആശീർവ്വാദകർമ്മവും നടത്തപ്പെട്ടു. മാലാഖമാരായ കുഞ്ഞുങ്ങളുടെ ചിറകായി മാറാനുളള വിളിയാണ് വിശ്വാസ പരിശീലകരുടേത് എന്ന് വികാരി ഫാ. ബിൻസ് ചേത്തലിൽ ഓർമ്മപ്പെടുത്തി. ആഘോഷങ്ങൾക്ക് വിശ്വാസപരിശീലന പ്രിൻസിപ്പൽ ജോസഫ് ഇലക്കൊടിക്കൽ നേതൃത്വം നൽകി.
 

മതബോധനദിനം ആഘോഷിച്ച് ഡാളസ്സ് ക്രിസ്തുരാജ വിശ്വാസപരിശീലന വിഭാഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക