ദമാം: മുതലാളിത്തം കമ്യൂണിസം തുടങ്ങി എല്ലാ ഇസങ്ങളും കാലഹരണപ്പെട്ട ഈ ലോകത്ത്
ഗാന്ധിസത്തിന്റെ പ്രസക്തി വര്‍ധിച്ചു വരുന്നതായി ഒഐസിസി ദമാം സോണ്‍ കമ്മിറ്റി
ഗാന്ധി ജയന്തി ദിനത്തില്‍ സംഘടിപ്പിച്ച അഹിംസാദിനാചരണ സമ്മേളനത്തില്‍
പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
സോണ്‍ കമ്മിറ്റി പ്രസിഡന്റ് പി.എം.
നജീബിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം രക്ഷാധികാരി സി. അബ്ദുള്‍ ഹമീദ്
ഉദ്ഘാടനം ചെയ്തു. മാത്യു ജോസഫ്, സുലൈമാന്‍ നിരണം, രമേശ് പാലക്കാട്, സക്കീര്‍
ഹുസൈന്, മാത്യു കളത്തില്‍ പറമ്പില്‍, സിദ്ധീക്ക് പുളിക്കതടത്തില്‍, ബിജു കണ്ണൂര്‍
എന്നിവര്‍ ഗാന്ധി അനുസ്മരണം നടത്തി.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എന്‍.
രാമകൃഷ്ണന് സമ്മേളനം അനുശോചനം രേഖപ്പെടുത്തി. കണ്ണൂരില്‍ ഇടതുപക്ഷത്തോട്
പടപൊരുതി കോണ്‍ഗ്രസ് പ്രസ്ഥാനത്തെ പടുത്തുയര്‍ത്തുന്നതില്‍ അതുല്യ സംഭാവനകള്‍
നല്കിയ ജനകീയനായ നേതാവായിരുന്നു എന്‍.ആറെന്ന് അനുശോചന പ്രമേയത്തില്‍
അനുസ്മരിച്ചു.