Image

ഡാലസില്‍ സെന്റ്‌ അല്‍ഫോണ്‍സാ തിരുനാള്‍ ആഘോഷിച്ചു

ബിനോയി സെബാസ്റ്റ്യന്‍ Published on 06 August, 2011
ഡാലസില്‍ സെന്റ്‌ അല്‍ഫോണ്‍സാ തിരുനാള്‍ ആഘോഷിച്ചു
ഡാലസ്‌: ക്രൈസ്‌തവ വിശ്വസദീപ്‌തീയില്‍ സഹനസ്‌നേഹത്തിലൂടെ പൂണ്യത്വത്തിലേക്കുയര്‍ത്തപ്പെട്ട വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ തിരുനാള്‍ വിശുദ്ധയുടെ നാമഥേയത്തിലുള്ള നോര്‍ത്ത്‌ അമേരിക്കയിലെ പ്രഥമ ദേവാലയമായ സെന്റ്‌ അല്‍ഫോണ്‍സാ ദേവാലയത്തില്‍ ഭക്തിപുരസരം ആഘോഷിച്ചു. ജൂലൈ 23 മുതല്‍ 31 വരെ നടന്ന തിരുനാള്‍ കര്‍മ്മങ്ങള്‍ക്കു ഫാ.വര്‍ഗീസ്‌ നായ്‌ക്കംപറമ്പില്‍, ഫാ.ജോജി കണിയാംപടി, ഫാ.ജോസഫ്‌ ശൗര്യാമാക്കല്‍, ഫാ.മാത്യു കാവില്‍പുരയിടം, വികാരി ഫാ.മാത്യു സാസേരി എന്നിവര്‍ നേതൃത്വമേകി.

സീറോ മലബാര്‍ പാരമ്പര്യാധിഷ്‌ഠിതമായ കത്തോലിക്കാവിശ്വാസികള്‍ നേതൃത്വമേകിയ തിരുനാളിന്റെ ഭാഗമായി പാടുംപാതിരിയെന്നു പ്രശസ്‌തമായ ഫാ.പോള്‍ പൂവത്തിങ്കലിന്റെ സംഗീതാര്‍ച്ചനയുണ്ടായിരുന്നു. സമാപനദിവസമായ ഞായറാഴ്‌ച വൈകിട്ട്‌ 4.30്‌ ആരംഭിച്ച തിരുനാള്‍ സമാപനകര്‍മ്മങ്ങളെ തുടര്‍ന്ന്‌ യുവജനങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഡാലസ്‌ ശ്രീരാഗം സംഗീതട്രൂപ്പിന്റെ ഗാനമേളയുമുണ്ടായിരുന്നു.

ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തി ജൂഡിഷ്‌ മാത്യുവും കുടുംബവുമായിരുന്നു. ദേവാലയ ട്രസ്റ്റിമാരായ സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ , ജോസഫ്‌ കെ.വര്‍ഗീസ്‌ എന്നിവരായിരുന്നു തിരുനാള്‍ സംഘാടകര്‍.
ഡാലസില്‍ സെന്റ്‌ അല്‍ഫോണ്‍സാ തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക