Image

സാരഥികൾ: സോണി അമ്പൂക്കൻ, ഫൊക്കാന  അഡിഷണൽ അസോസിയേറ്റ് ട്രഷറർ 

Published on 11 October, 2022
സാരഥികൾ: സോണി അമ്പൂക്കൻ, ഫൊക്കാന  അഡിഷണൽ അസോസിയേറ്റ് ട്രഷറർ 

അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറിയായി സോണി അമ്പൂക്കൻ കണക്ടിക്കറ്റിലെ കേരള അസോസിയേഷൻ ഓഫ് കണക്ടിക്കറ്റിന്റെ(കെ.എ. സിടി )  ഭാഗമാണ്.  ഫൊക്കാനയുടെകഴിഞ്ഞ കമ്മിറ്റിയിൽ നാഷണൽ കമ്മിറ്റി അംഗമായിരുന്ന സോണി അമ്പൂക്കൻ ഫൊക്കാന മലയാളം അക്കാഡമിയുടെ കമ്മിറ്റി അംഗവും  'അക്ഷര ജ്വാല' എന്ന പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരിൽ ഒരാളുമായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് - ബോബി മലയാളം ഫൗണ്ടേഷൻ മലയാളം എന്റെ മലയാളം പദ്ധതിയുടെ പ്രചരണത്തിൽ  ഫൊക്കാനയെ  ഒന്നാം സ്ഥാനത്തെത്തിച്ചതിന് ലയാളം എന്റെ മലയാളം പദ്ധതിയുടെ ഫൊക്കാനയുടെ  കോർഡിനേറ്റർ ആയ സോണി അമ്പൂക്കന് മികച്ച ഏകോപനത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു 

തൃശൂരിലെ പ്രശസ്തമായ അമ്പൂക്കൻ കുടുംബാംഗമായ സോണി മാളക്കടുത്ത് പുത്തൻചിറ സ്വദേശിയാണ്. പിതാവ് കെ.വി. തോമസ് ഓറിയന്റൽ ഇൻഷുറൻസിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ആനി വീട്ടമ്മ കുറച്ചുകാലം അധ്യാപികയായും സേവനം ചെയ്തിട്ടുണ്ട്. തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബി.ടെക് ബിരുദം നേടിയ സോണി എൻ.ഐ.ടി. സൂററ്റ്‌കലിൽ നിന്നും എം ടെക്ക് ബിരുദാന്തര ബിരുദം നേടിയ ശേഷം  കാമ്പസ് ഇന്റർവ്യൂവിലൂടെ  ടി.സി.എസ് എന്ന കമ്പനി വഴി അമേരിക്കയിൽ എത്തിയ സോണി വിവിധ റോളുകളിലായി വിവിധ നഗരങ്ങളിൽ ഐ.ടി. മാനേജ്‌മെന്റ് - ലീഡർഷിപ്പ് തലങ്ങളിൽ ദീർഘകാലമായി തിളങ്ങി വരുന്ന മികച്ച ഐ.ടി. പ്രൊഫെഷണൽ ആണ്. സീയാറ്റിനിലായിരുന്നു പ്രൊഫഷണൽ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ന്യൂയോർക്ക്, ന്യൂജേഴ്‌സി തുടങ്ങിയ നഗരങ്ങളിലും പ്രവർത്തിച്ച ശേഷം 2008 മുതൽ കണക്കറ്റിൽ സ്ഥിരതാമസമാക്കി. ഇതിനിടെ   യൂണിവേഴ്സിറ്റി ഓഫ് ഹാർട്ട്ഫോഡിൽ നിന്ന് എം.ബി. എ, എം.ഐ. ടി. സ്ലോൺ മാനേജ്‌മെന്റിൽ നിന്ന് എക്സിക്യൂട്ടീവ് എഡ്യൂക്കേഷൻ എന്നീ ഉന്നത ബിരുദങ്ങളും  കരസ്ഥമാക്കി. കേരള അസോസിയേഷൻ ഓഫ് കണെക്ടിക്റ്റ് (കെ. എ. സി.ടി) യുടെ 2018-2020 കലയളവിലെ ഭരണസമിതിയിൽ പ്രസിഡണ്ട് ആയിരുന്നു അദ്ദേഹം. ഇംഗ്ലീഷിലും മലയാളത്തിലും മികച്ച പ്രാസംഗികൻ കൂടിയായ സോണി അമ്പൂക്കൻ ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണലിന്റെ ഡിസ്ട്രിക്റ്റ് 51 ന്റെ  ഗവർണർ പദവിയും നിർവഹിച്ചിരുന്നു. ഹാർട്ട് ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണൽ ലൈഫ് സ്പീഡ് ക്ലബ് പ്രസിഡണ്ട് ആയും സേവനം അനുഷ്ഠിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക