Image

സാരഥികൾ:  ബിജു ജോൺ കൊട്ടാരക്കര, ഫൊക്കാന ട്രഷറർ 

Published on 11 October, 2022
സാരഥികൾ:  ബിജു ജോൺ കൊട്ടാരക്കര, ഫൊക്കാന ട്രഷറർ 

യുവത്വത്തിന്റെ പ്രതീകമായ നേതാവാണ് ഫൊക്കാനയുടെ ഇപ്പോഴത്തെ ട്രഷറർ ബിജു ജോൺ കൊട്ടരക്കര. യുകഴിഞ്ഞ ഭരണ സമിതിയിൽ അഡീഷണൽ അസോസിയേറ്റ്മാ ട്രഷറർ ആയിരുന്ന ബിജു ഇക്കുറി ഡബിൾ പ്രൊമോഷനോടെയാണ് ട്രഷറർ ആകുന്നത്. ന്യൂയോർക്ക് ലോങ്ങ് ഐലൻഡിലെ സാമൂഹ്യ പ്രവർത്തകനും സംഘാടകനുമായ ബിജു ഒരു മാധ്യമ പ്രവർത്തകൻ കൂടിയാണ്. കേരള ടൈംസ് ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ഡെപ്യൂട്ടി എഡിറ്റർ ആയ ബിജു  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) യുടെ ന്യൂയോർക്ക് ചാപ്റ്റർ ജോയിന്റ് ട്രഷർ കൂടി ആണ്. ഫൊക്കാനയുടെ ത്രൈമാസികയായ ഫൊക്കാന ടുഡേയുടെ ചീഫ് എഡിറ്റർ, ഫൊക്കാനയുടെ ഒർലാണ്ടോ കൺവെൻഷൻ സ്മരണിക " വിസ്മയ കിരണം" യുടെ എഡിറ്റർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. സാമൂഹ്യ പ്രവർത്തനത്തിൽ ഏറെ ചെറുപ്പത്തിൽ തന്നെ ആകൃഷ്ടനായി സ്കൂൾ കോളേജ് പഠന കാലത്തു കേരള സ്റ്റുഡന്റ്സ് യൂണിയനിൽ പ്രവർത്തനം തുടങ്ങിയ ബിജുവിനു  അതോടൊപ്പം തന്നെ സ്കൗട്ട്, നാഷണൽ കേഡറ്റ് കോർപ്സ്, തുടങ്ങിയ മേഖലകളിൽ ലഭിച്ച പരിശീലനം പൊതുജീവിതത്തിൽ സമൂഹത്തോടു നന്മചെയ്യാനുള്ള  പ്രതിബദ്ധത നന്നേ ചെറുപ്പത്തിൽ തന്നെ വളർന്നു രൂപപ്പെട്ടിരുന്നു. 

കേരളാ എഞ്ചിനീയറിംഗ് ഗ്രാഡുവേറ്റ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ  (കീൻ)  ഇപ്പോഴത്തെ ന്യൂസ് ലെറ്റർ ആൻഡ് പുബ്ലിക്കേഷൻസ് കോർഡിനേറ്റർ ആണ്. കീൻ ലോങ്ങ് ഐലൻഡ് റീജിയണൽ വൈസ് പ്രസിഡന്റ്, പബ്ലിക് റിലേഷൻ കോർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ. സി ) ചാപ്റ്ററിന്റെ  ന്യൂ യോർക്ക് റീജിയൻ വൈസ് പ്രസിഡന്റ്, ഇന്ത്യൻ അമേരിക്കൽ മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് ആൻഡ് ന്യൂയോർക്ക് റീജിയൻ പബ്ലിക് റിലേഷൻ കോർഡിനേറ്റർ എന്നീ ചുമതലകളും ഇപ്പോൾ നിർവഹിക്കുന്നുണ്ട്. പന്തളം എൻ എസ് എസ് പോളിടെക്‌നിക്കലിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് കഴിഞ്ഞു ദുബായിൽ ഇക്കണോസ്റ്റോ മിഡിൽ ഈസ്റ്റിൽ സെയിൽസ് എഞ്ചിനീയർ ആയിരുന്ന ബിജു 2005-ൽ അമേരിക്കയിൽ കുടിയേറി. ദുബായിയിൽ ദീർഘകാലം വിവിധ കമ്പനികളിൽ എഞ്ചിനീയറിംഗ് മേഖലയിൽ ജോലി ചെയ്തിരുന്നു. അമേരിക്കയിൽ എത്തിയതിനു ശേഷം മെക്കാനിക്കൽ എഞ്ചിനീറിഗും മാനേജ്മെന്റിൽ എം ബി എ ബിരുദവും നേടി. കഴിഞ്ഞ പതിമൂന്നു കൊല്ലമായി ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക