ഡാളസ് : ഡാളസ് റോയല്‍ ലൈനിലുള്ള വീട്ടില്‍
റ്റി.വി കണ്ടുകൊണ്ടിരുന്ന 13 വയസ്സുള്ള ബാലികയെ ലൈഗിംകമായി പീഡിപ്പിച്ച
ബന്ധുവായ സാമുവേല്‍ മൊണ്ടാനക്ക് ഏഴു സ്ത്രീകളും അഞ്ചു പുരുഷന്മാരും
അടങ്ങുന്ന ജൂറി ജൂലായ് 28 വ്യാഴാഴ്ച 99 വര്‍ഷത്തെ ജയില്‍ ശിക്ഷയും, 10,000
ഡോളര്‍ പിഴയും വിധിച്ചു.
2009 ഫെബ്രുവരി 26 നാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. കറുത്ത വസ്ത്രവും,
മാസ്ക്കും ധരിച്ച് വീട്ടില്‍ കയറി വന്ന മൊണ്ടാന ബാലികയെ കട്ടിലിനോട്
ചേര്‍ത്ത് കെട്ടി, കയ്യും കാലും ബന്ധിച്ച് മുഖം മുഴുവന്‍ ടേപ്പും
ഒട്ടിച്ചു. ഏകദേശം നാലുമണിക്കൂറോളം ലൈംഗീകമായി പീഡിപ്പിച്ചുവെന്നായിരുന്നു
കേസ്സ്. പീഡനത്തിനിടയില്‍ കുട്ടിയുടെ മുഖത്തൊട്ടിച്ചിരുന്ന ടേപ്പ് അല്പം
മാറിയതാണ് പ്രതിയെ തിരിച്ചറിയുവാന്‍ സഹായിച്ചത്.
നിരാലംബയായ ഒരു ബാലികയെ പൈശാചികമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും
അര്‍ഹിക്കുന്നില്ലെന്നും, ഇത്തരം കുറ്റകൃത്യങ്ങള്‍
ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ കടുത്ത ശിക്ഷ നല്‍കേണ്ടതാവശ്യമാണെന്നും
ജൂറി അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍
ചെയ്യുന്നവര്‍ക്ക് ഇത് ഒരു പാഠമാകണമെന്നും അവര്‍ പറഞ്ഞു.
30 വര്‍ഷം വരെ പരോള്‍ അനുവദിക്കാത്ത ശിക്ഷയാണിത്.
ലൈംഗീകപീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് പാര്‍ക്ക് ലാന്റ് ആശുപത്രിയില്‍
ചികിത്സ ലഭിച്ചെങ്കിലും പതിനാറ് വയസ്സായ കുട്ടിയുടെ മാനസിക നിലയെ ഈ സംഭവം
കാര്യമായി ബാധിച്ചതായും ജൂറി കണ്ടെത്തി. കുട്ടിയെ കുറിച്ചുള്ള
വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പ്രതിയുടെ ചിത്രം ഡാളസ്
പോലീസ് പരസ്യപ്പെടുത്തിയിട്ടുണ്ട്.