-->

VARTHA

അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനിക്ക്‌ ഊഷ്‌മള സ്വീകരണം

മൊയ്‌തീന്‍ പുത്തന്‍ചിറ

Published

on

ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌-വെസ്റ്റ്‌ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌്‌ തിരുമേനിക്ക്‌ ന്യൂയോര്‍ക്കിലെ റോക്‌ലാന്റ്‌ സെന്റ്‌ മേരീസ്‌ ഇടവകയില്‍ (66 ഈസ്റ്റ്‌ മേപ്പിള്‍ അവന|, സഫേണ്‍,ന്യൂയോര്‍ക്ക്‌) ഊഷ്‌മളമായ സ്വീകരണം നല്‍കി.
ജൂലൈ 24 ഞായറാഴ്‌ച വിശുദ്ധ കുര്‍ബ്ബാനയ്‌ക്കു ശേഷം നടന്ന സ്വീകരണ സമ്മേളനത്തിന്‌ ഇടവക വികാരി റവ. ഫാ. ഡോ. രാജു വര്‍ഗീസ്‌ അദ്ധ്യക്ഷനായിരുന്നു. അഭിവന്ദ്യ തിരുമേനിയുമായി തനിക്കുള്ള ദൃഢബന്ധത്തെക്കുറിച്ചും, തിരുമേനിയുടെ ജീവിത ഗുണങ്ങളെക്കുറിച്ചും ബഹു. അച്ചന്‍ തന്റെ സ്വാഗതപ്രസംഗത്തില്‍ പ്രതിപാദിച്ചു. സ്വാഗതപ്രസംഗത്തിനുശേഷം അവതരിപ്പിക്കപ്പെട്ട സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ ഭക്തിനിര്‍ഭരവും ശ്രുതിമധുരവുമായ ഗാനം ഏവര്‍ക്കും ആനന്ദമേകി.

തുടര്‍ന്ന്‌ ഇടവക സെക്രട്ടറിയും സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗവുമായ ശ്രീ ഫിലിപ്പോസ്‌ ഫിലിപ്പ്‌ അഭിവന്ദ്യ തിരുമേനിയുടെ സ്ഥാനലബ്ധിയെക്കുറിച്ചും, അദ്ദേഹത്തിന്റെ ലളിത ജീവിത ശൈലിയെക്കുറിച്ചും സംസാരിക്കുകയും, സൗത്ത്‌-വെസ്റ്റ്‌ ഭദ്രാസനത്തിന്റെ വളര്‍ച്ചയില്‍ ഇടവകാംഗങ്ങള്‍ക്കുള്ള സന്തോഷവും അഭിമാനവും അറിയിക്കുകയും ചെയ്‌തു.

റോക്‌ലാന്റ്‌ ദേവാലയം പവിത്രതയോടെ, അതിമനോഹരമായി സംരക്ഷിക്കുന്ന ഇടവക ജനങ്ങളേയും വികാരിയേയും തന്റെ  മറുപടി പ്രസംഗത്തില്‍ അഭിവന്ദ്യ യൗസേബിയോസ്‌്‌ തിരുമേനി മുക്തകണ്‌ഠം പ്രശംസിക്കുകയും, ഇടവകയിലെ ജനങ്ങളുടെ കൂട്ടായ്‌മയേയും, ആരാധനാ പങ്കാളിത്തത്തേയും, സ്‌നേഹ മനോഭാവത്തേയും അഭിനന്ദിക്കുകയും ചെയ്‌തു. സ്‌നേഹമസൃണനും കര്‍മ്മനിരതനുമായ ഒരു അച്ചനും, സഹൃദയരായ നല്ല ഇടവകാംഗങ്ങളുമുള്ള റോക്‌ലാന്റ്‌ സെന്റ്‌ മേരീസ്‌ ദേവാലയം എല്ലാ അര്‍ത്ഥത്തിലും അനുഗ്രഹീതമാണെന്ന്‌ അഭി. തിരുമേനി പ്രസ്‌താവിച്ചു.

യൂറോപ്പിലും മറ്റുമുള്ള നമ്മുടെ സഭാ മക്കള്‍ തങ്ങളുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ വിഷമിക്കുമ്പോള്‍, അമേരിക്കയിലുള്ള നമ്മുടെ സഭാ മക്കള്‍ എത്രയോ ഭാഗ്യമുള്ളവരാണെന്ന്‌ അഭി. തിരുമേനി ഉദ്‌ബോധിപ്പിച്ചു.എന്നാല്‍, ദൈവം തരുന്ന അനുഗ്രഹങ്ങള്‍ വിസ്‌മരിച്ചുകൊണ്ടുള്ള ജീവിതരീതിയും പ്രവര്‍ത്തനങ്ങളുമാണ്‌ പല സ്ഥലങ്ങളിലും നടക്കുന്നതെന്നും തന്റെ പ്രസംഗത്തില്‍ അഭി. തിരുമേനി ചൂണ്ടിക്കാട്ടി.

ഇടവക കമ്മിറ്റിയും ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസും പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ജീമോന്‍ വര്‍ഗീസ്‌, എലിസബത്ത്‌ വര്‍ഗീസ്‌, ചിന്നു വര്‍ഗീസ്‌ എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചു.ഇടവക ട്രസ്റ്റി ബെന്നി കുര്യന്റെ നന്ദിപ്രകടനത്തോടെ പരിപാടികള്‍ സമാപിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യയില്‍ 3.2 ലക്ഷം കോവിഡ് രോഗികളും 3693 മരണവും കൂടി

ഫാ.സിബി മാത്യൂ പീടികയില്‍ പപ്പുവ ന്യൂ ഗനിയയിലെ പുതിയ ബിഷപ്

കോവിഡ് വ്യാപനം ; അഭയ കൊലക്കേസ് പ്രതി ഫാ. തോമസ് കോട്ടൂരിന് 90 ദിവസത്തെ പരോള്‍

കോട്ടയം ജില്ലയില്‍ ടിപിആര്‍ ഉയര്‍ന്നു തന്നെ ; കുമരകം 13 -ാം വാര്‍ഡില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 100 ശതമാനം

ഇന്ത്യന്‍ വകഭേദത്തിനെതിരേ വാക്സിനുകള്‍ ഫലപ്രദമാണോ എന്നത് അവ്യക്തം- WHO

വാക്സിന്‍ ഇല്ലാത്തപ്പോഴും അതെടുക്കാന്‍ അഭ്യര്‍ഥിക്കുന്ന ഡയലര്‍ ട്യൂണ്‍ അരോചകം - ഡല്‍ഹി ഹൈക്കോടതി

ഡിസംബറോടെ എല്ലാവര്‍ക്കും വാക്‌സിന്‍, 216 കോടി ഡോസ് ഇന്ത്യയില്‍ നിര്‍മിക്കും; സ്പുട്‌നിക് വിതരണം അടുത്തയാഴ്ച

വാക്സിന്‍ ലഭ്യമാക്കാനായില്ലെങ്കില്‍ ഞങ്ങള്‍ തൂങ്ങി മരിക്കണോ?; ചോദ്യവുമായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

ന്യൂനമര്‍ദം: വെള്ളിയാഴ്ച 3 ജില്ലകളിലും ശനിയാഴ്ച 5 ജില്ലകളിലും റെഡ് അലര്‍ട്ട്

കേരളത്തിന്റെ ഓക്‌സിജന്‍ വിഹിതം 358 മെട്രിക് ടണ്ണായി വര്‍ധിപ്പിച്ചു

കേരളത്തിലൂടെ ഓടുന്ന മൂന്ന് തീവണ്ടികള്‍കൂടി താത്കാലികമായി റദ്ദാക്കി

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റി; പുതിയ തീയതി ഒക്ടോബര്‍ 10

ഡല്‍ഹിയില്‍ ഓക്സിജന്റെ ആവശ്യകത കുറഞ്ഞു; ഇനി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാം- ഉപമുഖ്യമന്ത്രി

യുദ്ധമുനമ്പില്‍ പശ്ചിമേഷ്യ, മരണം 90 ആയി; ഇസ്രയേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് അമേരിക്ക

വാക്സിനും ഓക്സിജനും മരുന്നും ഇല്ല, പ്രധാനമന്ത്രിയേയും കാണാനില്ല; വിമര്‍ശിച്ച് രാഹുല്‍

മോദി ട്വിറ്ററില്‍ പിന്തുടരുന്ന ആര്‍എസ്എസ്സുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു

സൗമ്യയുടെ മൃതദേഹം ടെല്‍ അവീവില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ശനിയാഴ്ച നാട്ടില്‍ എത്തിക്കും

സംസ്ഥാനത്ത് 97 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു, 39,955 പേര്‍ക്ക് രോഗം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61

സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണ്‍; അതിഥി തൊഴിലാളികളുടെ ദുരിതത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സുപ്രീംകോടതി

ക്രിസ്തീയ ജീവിതത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ സമൂഹത്തിന് സമർപ്പിച്ച വ്യക്തിത്വമായിരുന്നു ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത : മിസോറാം ഗവർണർ

ജുഡീഷ്യറിയെയും കൊവിഡ് ഗുരുതരമായി ബാധിച്ചുവെന്ന് ചീഫ് ജസ്റ്റിസ് രമണ

തുടര്‍ഭരണം ;കേരളത്തിലെ ഇടതുസര്‍ക്കാരിനെയും സി.പി.എമ്മിനെയും അഭിനന്ദിച്ച്‌ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

തൃശ്ശൂര്‍ മെഡികല്‍ കോളജില്‍ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു; അന്വേഷണത്തിന് ഉത്തരവ്

രോഗമുക്തര്‍ വാക്‌സിനെടുക്കേണ്ടത് ആറ് മാസത്തിന് ശേഷം; ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിനെടുക്കാം

ഗംഗാ നദീതീരത്ത് മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചിട്ട നിലയില്‍

മലയാളി നഴ്‌സ് യു.പിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു; ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കള്‍

ഇ​സ്ര​യേ​ല്‍-​പാ​ല​സ്തീ​ന്‍ സം​ഘ​ര്‍ഷം ; മ​ല​യാ​ളി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റ്

ദല്‍ഹിയില്‍ കൊറോണ കേസുകള്‍ കുറയുന്നു

സെന്‍ട്രല്‍ വിസ്ത നിര്‍മാണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് വിലക്ക്

കൊവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് 12-16 ആഴ്ച വരെ ദീര്‍ഘിപ്പിക്കാമെന്ന് വിദഗ്ധസമിതി

View More