Image

ഫൊക്കാന കണ്‍വന്‍ഷന്‍ ആരോപണങ്ങള്‍ ശരിയെന്ന് തെക്കേമുറി

പി.പി.ചെറിയാന്‍ Published on 19 July, 2012
ഫൊക്കാന കണ്‍വന്‍ഷന്‍ ആരോപണങ്ങള്‍ ശരിയെന്ന് തെക്കേമുറി
ഫൊക്കാന കണ്‍വന്‍ഷനുശേഷം ഉയര്‍ന്നു വന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അഭിപ്രായ വിമര്‍ശനങ്ങളും ശരിയാണെന്നും, എന്നാല്‍ ഇതൊന്നും ഒരു മുന്‍വിധിയോ, ഗൂഢാലോചനയോ അല്ലെന്നും, വെറും സ്വാഭാവിക വീഴ്ചകള്‍ മാത്രമാണെന്നും അമേരിക്കയിലെ മലയാള സംഘടനകളുടെ സന്തതസഹചാരിയും എഴുത്തുകാരനുമായ ഏബ്രഹാം തെക്കേമുറി പറഞ്ഞു.
ഫൊക്കാന സമ്മേളനാന്തരം മീഡിയ എഴുത്തുകാരുടെ സമ്മേളനവേദിയിലാണ് ചര്‍ച്ചകള്‍ നടന്നത്.

വീമ്പിളക്കി മാധ്യമങ്ങളില്‍ ഫോട്ടോ അടിച്ചുവന്ന കേരളത്തില്‍ നിന്നുള്ള വിശിഷ്ടാതിഥികളില്‍ ഒരാള്‍ പോലും വന്നെത്തിയില്ലയെന്നത് ഖേദകരം. സംഘാടകരുടെ പരിചയകുറവാണിത് വ്യക്തമാക്കുന്നത്. ഇത്തരമൊരു സമ്മേളനത്തിന് ഒരാളെങ്കിലും വേണമെന്നുള്ള തിരിച്ചറിവ് സംഘാടകര്‍ക്കുണ്ടാകേണ്ടതാണ്. അതില്ലാത്തിടത്തോളം മുതുകാട് എന്നൊരു ചെപ്പടിവിദ്യക്കാരനെ വലിയവനാക്കാനുള്ള ഒരു ശ്രമമാണ് നടന്നതെന്ന് ജനം പറയുന്നത് സ്വാഭാവികം മാത്രം.
കോണ്‍സുലര്‍ ജനറലിനെയെങ്കിലും ഈ ചടങ്ങിന് എത്തിക്കാമായിരുന്നു. എന്തിനധികം? ഫൊക്കാനയുടെ ആദ്യ പ്രസിഡന്റ് അതിനര്‍ഹനല്ലേ?

ലോക്കല്‍പങ്കാളിത്തം നന്നേ കുറവായിരുന്നു. നിരവധി തുറകളിലുള്ള രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നത് അഭിനന്ദനാര്‍ഹം തന്നെ. കൂടുതല്‍ പങ്കാളിത്തം പ്രതീക്ഷിച്ചു. എന്നാല്‍ അനുഭവത്തില്‍ തിരിച്ചായി. കാരണം ലോക്കല്‍ അസോസിയേഷനിലെ പ്രവര്‍ത്തന പരിചയമില്ലാത്ത നേതൃത്വം.

മറ്റൊരു കലാകാരനും ഇത്തരമൊരനുഭവം ഉണ്ടാവരുതെന്ന് വേദിയില്‍ മറ്റൊരു ചെപ്പടിവിദ്യക്കാരനായ സാരംങ് പറയേണ്ടിവന്നത് മുതുകാടെന്ന മജീഷ്യന്റെ സ്വാധീനം മാത്രമാണ്. ആര്‍ക്കത് നിഷേധിക്കാനാകും.

ചിരിയരങ്ങാണെങ്കില്‍ 'നായെന്നു കരുതി നരിയെ വളര്‍ത്തി, ചവയ്ക്കുന്നതു കണ്ടപ്പോഴാണ് കുരങ്ങാണെന്ന് മനസ്സിലായത്' എന്ന പഴഞ്ചൊല്ല് പോലായി. ഫൊക്കാനയുടെ പ്രതാപകാലത്ത് ആയിരങ്ങളെ കുടുകുടെ ചിരിപ്പിച്ച മഹാന്മാര്‍ ഇരുന്ന  വേദിയിലാണ് ഈ പ്രഹസനം നടന്നത്.

സംഘാടകരുടെ പരിജ്ഞാനമനുസരിച്ച് അവര്‍ ചെയ്തു. പക്ഷേ പങ്കാളികളായവര്‍ വിശകലനത്തില്‍ ഏകാധിപത്യം,  വിവരക്കേട്, വര്‍ഗ്ഗീയത ഇതൊക്കെ ദര്‍ശിച്ചു. എന്തുമാകട്ടെ ഭീമമായതുക(ബാലന്‍സ്) ധനതത്വശാസ്ത്രം പഠിച്ച ജി.കെ. പിള്ള സംഘടനയ്ക്ക് ഉണ്ടാക്കിയെന്നതില്‍ സംശയമില്ല.'

തെറ്റുകളുടെ ആവര്‍ത്തനങ്ങള്‍ അധികാനാള്‍ ജനം പൊറുക്കുകയില്ല. പ്രവര്‍ത്തനങ്ങള്‍ കാലാനുസൃതമാകട്ടെ.


ഫൊക്കാന കണ്‍വന്‍ഷന്‍ ആരോപണങ്ങള്‍ ശരിയെന്ന് തെക്കേമുറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക