Image

ലോക്പാല്‍ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Published on 28 July, 2011
ലോക്പാല്‍ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ന്യൂഡല്‍ഹി: അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് വിപുലമായ അധികാരം നല്‍കുന്ന ലോക്പാല്‍ ബില്ലിന്റെ കരടിന് കേന്ദ്രമന്തിസഭ അംഗീകാരം നല്‍കി. ആഗസ്ത് ഒന്നിന് ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. പ്രധാനമന്ത്രിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ബില്ലിന്റെ പരിധിയില്‍ വരില്ല.പാര്‍ലമെന്റിനുള്ളില്‍ എം.പിമാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളേയും ബില്ലിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ ശേഷം ലോക്പാലിന്റെ പരിധിയില്‍ വരും.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതി ആയിരിക്കും ലോക്പാല്‍ അംഗങ്ങളെ തിരഞ്ഞെടുക്കുക. സമിതിയില്‍ ചെയര്‍മാനടക്കം ഒമ്പത് അംഗങ്ങളാണുണ്ടാകുക. ഇതില്‍ ചെയര്‍മാനടക്കം നാലുപേര്‍ ജുഡീഷ്യറിയില്‍ നിന്നായിരിക്കും.

അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൗരസമൂഹ പ്രതിനിധി സംഘവും മന്ത്രമാര്‍ ഉള്‍പ്പെട്ട സമിതിയും തയാറാക്കിയ കരടുബില്ലുകള്‍ പരിശോധിച്ച ശേഷം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിയമ മന്ത്രാലയം ലോക്പാല്‍ ബില്ലിന്റെ കരടിന് അന്തിമ രൂപം നല്‍കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക