Image

മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് അനുശോചിച്ചു

Published on 26 May, 2022
മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് അനുശോചിച്ചു

സാമൂഹിക - ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഫൊക്കാന മുൻ പ്രസിഡണ്ട് മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ദേശീയ സമിതി അനുശോചിച്ചു. ഇന്ത്യ പ്രസ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക്  ആരംഭകാലം മുതൽ  പരിപൂർണ പിന്തുണ നൽകിയിരുന്ന   മറിയാമ്മ പിള്ളയുടെ വേർപാട് അമേരിക്കൻ മലയാളി സമൂഹത്തിന് തീരാനഷ്ടമാണെന്ന് ദേശീയ സമിതി യോഗം അഭിപ്രായപ്പെട്ടു.

നാഷണൽ പ്രസിഡണ്ട് സുനിൽ തൈമറ്റം അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി 
രാജു പള്ളത്ത് അനുശോചന സന്ദേശം അവതരിപ്പിച്ചു. നിയുക്ത പ്രസിഡണ്ട് സുനിൽ ട്രൈസ്റ്റാർ , ട്രഷറർ ഷിജോ പൗലോസ് , വൈസ് പ്രസിഡണ്ട് ബിജു സക്കറിയ, ജോയിൻറ് സെക്രട്ടറി സുധ പ്ലക്കാട്ട്  ജോയിൻറ് ട്രഷറർ ജോയ് തുമ്പമൺ , ഓഡിറ്റർ ജോർജ് ചെറായിൽ  എന്നിവർ സംസാരിച്ചു.

മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റും അനുശോചനം അറിയിച്ചു.
 

Join WhatsApp News
Elcy Yohannan Sankarathil 2022-05-27 15:03:21
So hard to adjust my mind to the loss of such a great icon of the Malayalee community in the US, God pluck away the best!! Heartfelt confolence, Go in peace my beloved sister!!🙏🙏💕
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക