Image

ഫോമയുടെ ജനറല്‍ സെക്രട്ടറിയായി ഗോപിനാഥക്കുറുപ്പിനെ വിജയിപ്പിക്കുക

ജി.കെ. നായര്‍ Published on 17 July, 2012
ഫോമയുടെ ജനറല്‍ സെക്രട്ടറിയായി ഗോപിനാഥക്കുറുപ്പിനെ വിജയിപ്പിക്കുക
ന്യൂയോര്‍ക്ക്: ഫോമയുടെ മൂന്നാമത്‌ കണ്‍വന്‍ഷന്‍ ഓഗസ്‌ററ് 1 മുതല്‍ 6 വരെ കാര്‍ണിവല്‍ ഗ്ലോറിയെന്ന ആഢംബര കപ്പലില്‍ അരങ്ങേറുമ്പോള്‍ 2-#ാ#ം തീയതി നടക്കുന്ന ജനറല്‍ ബോഡിയില്‍ അടുത്ത ഭാരവാഹികളേയും തെരഞ്ഞെടുക്കുന്നതാണ്. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയ്യതി ജൂലൈ 25 ആണ്. ഇതിനോടകം ഡെമിഗേറ്റ് ലിസ്റ്റ് ഇലക്ഷന്‍ കമ്മീഷന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അയച്ചുകൊടുത്തുകഴിഞ്ഞു.

ബഹുഭൂരിപക്ഷം ഡെലിഗേറ്റുകളുമായും നേരിട്ടും അല്ലാതയും ബന്ധപ്പെട്ട ശേഷം അവരുടെ അഭിപ്രായത്തെമാനിച്ച് ഗോപിനാഥക്കുറുപ്പ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള മത്സരരംഗത്ത് ഉറച്ചു നില്‍ക്കുവാന്‍ തീരുമാനിച്ചു. സുദീര്‍ഘമായ പ്രവര്‍ത്തനപരിചയമുള്ള ഗോപിനാഥക്കുറുപ്പിന്റെ വിജയം ഉയര്‍ച്ചയില്‍ നിന്നും ഉയര്‍ച്ചയിലേയ്ക്ക്  ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്‌ടിരിക്കുന്ന ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണ്.

ബാലജനസഖ്യത്തിലൂടെയും, പാലാ സെന്റ് തോമസ് കോളേജില്‍ ബികോം വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ കെ.എസ്.യു.വിലൂടെയും ഔദ്യോഗിക ജീവിതത്തില്‍ പാലക്കാട് ഇന്‍സ്രമെന്റേഷന്‍ ലിമിറ്റഡില്‍(A Govt. of India undertaking) അക്കൗന്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിചെയ്യുമ്പോള്‍ ഇപ്പോഴത്തെ മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ പ്രസിഡന്റായിരുന്ന  ഐ.എന്‍.ടി.യു.സി. യൂണിയനില്‍ വൈസ് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ചിട്ടുള്ള കുറുപ്പ് ന്യൂയോര്‍ക്കിലേയ്ക്ക് താമസം മാറിയതു മുതല്‍ ഹഡ്‌സണ്‍വാലി മലയാളി അസോസ്സിയേഷന്‍ പ്രസിഡന്റ് ഇന്‍ഡോ അമേരിക്കന്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ്, എന്‍.ബി.എ. പ്രസിഡന്റ്, ഫോമയുടെ ഫോര്‍മേഷന്‍ മുതല്‍ അതില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ കമ്മറ്റിയംഗം അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചിട്ടു്.

മലയാളി അസോസ്സിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്‌ടിയുടെ (MARC) സ്ഥാപക പ്രവര്‍ത്തകന്‍, ഇപ്പോള്‍ അതിന്റെ അഡൈ്വസറി ബോര്‍ഡ് മെംബര്‍, കെ.എച്ച്.എന്‍.എ. യുടെ ബോര്‍ഡ് മെംബര്‍ എന്നീ നിലകളില്‍ കര്‍മ്മനിരതനായിരിക്കുന്നു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ആയിരുന്നപ്പോള്‍ മുതല്‍ ഇപ്പോള്‍ MARC-ന്റെ അഡൈ്വസറി ബോര്‍ഡ് മെംബര്‍ ആയിരിക്കുമ്പോഴും, അന്ധതാ നിവാരണത്തിനുവേി പ്രവര്‍ത്തിച്ചുകൊിരിക്കുന്നു. പാലാ പൈക ലയണ്‍സ് ക്ലബ്ബിന്റെ ഐ ഹോസ്പിറ്റലില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി 30-ല്‍ പരം ആളുകള്‍ക്ക് കാഴ്ച ലഭിക്കുന്നതിനുള്ള ഐ സര്‍ജറി നടത്തുവാന്‍ ഉള്ള സാമ്പത്തിക സഹായം സ്വരൂപിച്ച് നല്‍കുന്നതിന് മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കുകയും ഫോമായുടെ ആ വര്‍ഷത്തെ കോട്ടയം കണ്‍വന്‍ഷനില്‍ മാമ്മന്‍ മാപ്പിള ഹാളില്‍വച്ച് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണ്‍ ഈ വര്‍ഷം 18 പേര്‍ക്ക് ഐ സര്‍ജറി നടത്തുന്നതിനുള്ള മുഴുവന്‍ തുകയും പൈക ഐ ഹോസ്പിറ്റലിന്റെ പ്രതിനിധികള്‍ക്ക് കൈമാറുകയും ചെയ്തു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും, സാമൂഹിക സാമുദായിക സാംസ്‌കാരിക മണ്ഡലങ്ങളിലും കര്‍മ്മനിരതനായിരിക്കുന്ന ഗോപിനാഥകുറുപ്പിന്റെ പ്രവര്‍ത്തനം ഫോമയ്ക്ക് ഒരു മുതല്‍കൂട്ടായിരിക്കും. യുവജനങ്ങളെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ കര്‍മ്മനിരതരാക്കിക്കൊണ്ട് മുഖ്യശ്രേണിയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഫോമായുടെ ചാരിറ്റിപ്രവര്‍ത്തനങ്ങളും, പ്രവാസി മലയാളികള്‍ നേരിടുന്ന ദൈനംദിനപ്രശ്‌നങ്ങളില്‍ തദവസരങ്ങളില്‍ ഇടപ്പെട്ടുക്കൊണ്ട് പരിഹാരം നേടുക, ഫോമയെ കൂടുതല്‍ ജനപങ്കാളിത്തത്തോടെ അമേരിക്കന്‍ മലയാളികള്‍ക്ക് ചെയ്തുകൊണ്‌ടിരിക്കുന്ന സേവനങ്ങളെ കൂടുതല്‍ സജീവമാക്കുക, ഫോമ ഏറ്റെടുത്തിരിക്കുന്ന ബ്രിഡ്ജിംഗ് ഓഫ് ദ മൈന്റ്, മാലിന്യമുക്ത കേരളം എന്നീ പദ്ധതികള്‍ ശക്തമായി തുടര്‍ന്നുകൊണ്ടു പോവുക എന്നിങ്ങനെ അനവധി പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.

എംപയര്‍ റീജിയന്റെ കണ്‍വന്‍ഷന്‍ വിജയകരമായി നടത്തിയ കണ്‍വീനര്‍ ഗോപിനാഥക്കുറിപ്പിനെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹത്തെ ഫോമയുടെ അടുത്ത ജനറല്‍ സെക്രട്ടറിയായി എംപയര്‍ റീജിയന്‍ എന്‍ഡോഴ്‌സ് ചെയ്യുന്ന പ്രമേയവും ഐകകണ്‌ഠേന പാസ്സാക്കി. മറ്റു റീജിയനുകളിലെ ഭാരവാഹികളോടും ഡലിഗേറ്റുകളോടും ഗോപിനാഥക്കുറുപ്പിനെ ഫോമയുടെ അടുത്ത ജനറല്‍ സെക്രട്ടറിയായി വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

ഫോമ എംപയര്‍ റീജിയന്‍ വൈസ് പ്രസിഡന്റ് എം.എ. മാത്യൂവിന്റെ (വാവച്ചന്‍) അദ്ധ്യക്ഷതയില്‍ വൈറ്റ് പ്ലെയിന്‍സിലെ റോയല്‍ പാലസ്സില്‍ കൂടിയ റീജിയണല്‍ മീറ്റിംഗില്‍ സെക്രട്ടറി ബിജു ഉമ്മന്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ പ്രതീപ് നായര്‍ അവതരിപ്പിച്ച വരവുചിലവു കണക്കുകളും പാസ്സാക്കി. 6 അസ്സോസിയേഷനെ പ്രതിനിധീകരിക്കുന്ന എംപയര്‍ റീജിയനില്‍ നിന്നും ഒരു മത്സരമില്ലാതെ എ.വി.വറുഗീസ്സിനെ റീജിയനല്‍ വൈസ് പ്രസിഡന്റായും, ഫോമയുടെ നാഷണല്‍ എക്‌സിക്യൂട്ടീവിലേയ്ക്ക് പ്രതീപ് നായരേയും, അജിതാ മേനോനേയും തെരഞ്ഞെടുക്കുവാന്‍ കഴിഞ്ഞതില്‍ എം.എ. മാത്യൂ ചാരിതാര്‍ത്ഥ്യം പ്രകടിപ്പിച്ചുകൊണ്ട് ഇവരെ അഭിനന്ദിച്ചു.

ഒരു പാനല്‍ സംവിധാനം ഫോമയ്ക്ക് ഗുണം ചെയ്യുകയില്ലെന്നു മനസ്സിലാക്കികൊണ്ട് കഴിവുള്ള സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചുകൊണ്ട് ഫോമയുടെ പ്രവര്‍ത്തനം അനുസ്യൂതം മുന്നോട്ടുകൊണ്ടു പോകുവാന്‍ സഹകരിച്ച് പ്രവര്‍ത്തിക്കേണ്ട ആവശ്യകതയെ യോഗത്തില്‍ പങ്കെടുത്തവര്‍ വിലയിരുത്തി സംസാരിക്കുകയും, അതിനുവേണ്‌ടി ഒറ്റക്കെട്ടായി എം.എ. മാത്യൂവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കണമെന്നും തീരുമാനിച്ചു.

ഫോമയുടെ ജനറല്‍ സെക്രട്ടറിയായി ഗോപിനാഥക്കുറുപ്പിനെ വിജയിപ്പിക്കുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക