Image

ഇന്ത്യ-പാക്ബന്ധം ദൃഢമാക്കാന്‍ ധാരണ

Published on 27 July, 2011
ഇന്ത്യ-പാക്ബന്ധം ദൃഢമാക്കാന്‍ ധാരണ
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാനും ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കാനും ധാരണയായി. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ പാക് വിദേശമന്ത്രി ഹിന റബ്ബാനിയും വിദേശ മന്ത്രി എസ് എം കൃഷ്ണയും തമ്മില്‍ നടത്തിയ നയതന്ത്ര ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ഐക്യരൂപമുണ്ടായത്.

അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ലഘൂകരിക്കാനും സൗഹൃദ സംഭാഷണങ്ങള്‍ പുനസ്ഥാപിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. വ്യാപാരവും യാത്രയും പ്രോല്‍സാഹിപ്പിക്കും. അതിര്‍ത്തിസുരക്ഷ, ഉഭയകക്ഷി വ്യാപാരം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. കാശ്മീര്‍ പ്രശ്നത്തില്‍ ഇരുരാജ്യങ്ങളും സ്വീകരിക്കേണ്ട നിലപാടുകളും അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ചര്‍ച്ച ചെയ്തില്ല. സമാധാനപരമായ പരിഹാരമാണ് ചര്‍ച്ചകളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹിന റബ്ബാനി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക