Image

നേതൃപാടവങ്ങളുടെ പരിചയസമ്പത്തുമായി സിജില്‍ പാലക്കലോടി ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

Published on 24 March, 2022
നേതൃപാടവങ്ങളുടെ പരിചയസമ്പത്തുമായി സിജില്‍ പാലക്കലോടി ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

കാലിഫോര്‍ണിയ: ഒരു  പതിറ്റാണ്ടിലേറെയായി അമേരിക്കന്‍ മലയാളികളുടെ മുഖമുദ്രയായി നിലനില്‍ക്കുന്ന ഫോമയുടെ 2022-24 നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ കാലിഫോര്‍ണിയയുടെ തലസ്ഥാനമായ സാക്രമെന്റോയില്‍ നിന്നും വൈസ് പ്രസിഡന്റായി മത്സരിക്കുന്നു.

അമേരിക്കയില്‍ ഉടനീളം സാമൂഹിക, സാംസ്‌കാരിക, കലാ, കായിക, സജീവ സാന്നിധ്യമായ സിജില്‍ വിവിധ സാമൂഹിക, സാംസ്‌കാരിക, കലാ, കായിക സംഘടനകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുള്ള അനുഭവ സമ്പത്തുമായാണ് മത്സരരംഗത്തേക്ക് കടന്നു വന്നിരിക്കുന്നത്.
കര്‍മ്മമാണ് ഏതൊരാളിന്റേയും കാര്യത്തില്‍ പൊതുപ്രസക്തിയുണ്ടാക്കുന്നത്. അവരുടെ കര്‍മ്മങ്ങള്‍ അവരെ മാത്രം ബാധിക്കുന്നതല്ലെന്നും അത് സാമൂഹികമായ ചലനം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നതിന് ഉദാഹരണം കൂടിയാണ് സിജില്‍ പാലക്കലോടി.
കാലിഫോര്‍ണിയ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫൈനാന്‍സ് ഓഫീസറായി ജോലി നോക്കുന്ന സിജിലിന് സംഘടനാ മികവും നേതൃപാടവും അവോളമുണ്ട്. ഫിനാന്‍സില്‍ മാസ്റ്റേര്‍സ് ബിരുദധാരിയാണ്.

ഫോമയുടെ ആരംഭം മുതല്‍ സജീവ സാന്നിധ്യമായ സിജില്‍ ഫോമ വെസ്‌റ്റേണ്‍ റീജിയന്‍ നാഷ്ണല്‍ കമ്മിറ്റി മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നേതൃത്വത്തില്‍ ഒരിക്കലും ഉടഞ്ഞുപോകാത്ത വിശ്വാസ്യതയും അനിതര സാധാരണമായ അര്‍പ്പണ ബുദ്ധിയുമാണ് സിജിലിന്റെ കൈമുതല്‍. ജന്മനാട്ടില്‍ മികവ് തെളിയിച്ച നേതൃപാടവം അമേരിക്കന്‍ ജീവിതത്തിലും തുടരുന്ന വ്യക്തിത്വം കൂടിയാണ് സിജില്‍.

സൗത്ത് ഫ്‌ളോറിഡായില്‍ നിന്നും അമേരിക്കന്‍ ജീവിതം ആരംഭിച്ച സിജില്‍ പാലക്കലോടി കാലിഫോര്‍ണിയയുടെ തലസ്ഥാനമായ സാക്രമെന്റോയിലാണ് കഴിഞ്ഞ പതിനാല് വര്‍ഷമായി സ്ഥിരതാമസമാക്കിയിരിക്കുന്നത്. സാക്രമെന്റോ റീജിയണല്‍ മലയാളി അസോസിയേഷന്റെ അമരത്ത് സെക്രട്ടറി, പ്രസിഡന്റ്, ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചതിനുശേഷം ട്രസ്റ്റി ബോര്‍ഡ് മെമ്പറായി പ്രവര്‍ത്തിക്കുന്നു. മലയാളിമനസ് എന്ന മലയാളി വാരികയുടെ പത്രാധിപര്‍ ആയിരുന്ന സിജില്‍ ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രഥമ പ്രസിഡന്റായും നാഷ്ണല്‍ ജോയിന്റ് ട്രഷററും ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് നാഷ്ണല്‍ പ്രസിഡന്റ്, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സാക്രമെന്റോ ട്രഷറര്‍, സൗത്ത് ഫ്‌ളോറിഡയിലെ നവകേരള അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി, സീറോ മലബാര്‍ ചിക്കാഗോ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. അര്‍ഹതക്ക്  അംഗീകാരമായി തേടിയെത്തിയ നേതൃസ്ഥാനങ്ങള്‍ ഇനിയും അനവധിയുണ്ട്.
കേരളത്തില്‍ കണ്ണൂര്‍ജില്ലയില്‍ കേരള സ്‌ക്കൂള്‍സ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറും നാഷ്ണല്‍, സ്‌റ്റേറ്റ് ടീച്ചേര്‍സ് അവാര്‍ഡ് ജേതാവുമായ പാലക്കലോടി ജോര്‍ജിന്റെയും ഹൈസ്‌ക്കൂള്‍ അദ്ധ്യാപികയായ മണികൊണ്ടല്‍ ചിന്നമ്മയുടെയും മകനായി ജനനം. ചങ്ങനാശ്ശേരി കുറുമ്പനാടം സ്വദേശി പാലാകുന്നേല്‍ മുറിയന്‍കാവുങ്കല്‍ ജോര്‍ജുകുട്ടിയുടെ മകളായ സോണിയയാണ് ഭാര്യ.

സമൂഹത്തിന്റെ പുരോഗതിക്കായി മുതിര്‍ന്ന നേതാക്കളുമായിചേര്‍ന്ന് പ്രവര്‍ത്തിച്ച അനുഭവ സമ്പത്താണ് തന്റെ കൈമുതലെന്ന് സിജിന്‍ പാലക്കലോടി പറയുനനു. ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചാല്‍ പ്രവര്‍ത്തന പഥങ്ങളില്‍ അത് കൂടുതല്‍ ഉപകരിക്കുമെന്നാണ് വിശ്വാസം. അമേരിക്കയിലുടനീളമുള്ള ഫോമാ കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ മനസ്സോടെയുള്ള പിന്തുണയും സഹകരണവും തനിക്കും തന്നിലൂടെ ഫോമാ ഫാമിലി ടീമിനും ന്ല്‍കണമെന്ന് സിജില്‍ പാലക്കലോടി അഭ്യര്‍ത്ഥിക്കുമെന്നും. തനതായ വ്യക്തിത്വവും നേതൃപാടവവുമുള്ള ജയിംസ് ഇല്ലിക്കലന്റെ നേതൃത്വത്തിലുള്ള ഫോമാ ഫാമിലി ടീമിലാണ് സിജില്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്നത്. ശക്തമായ നേതൃനിരയുമായാണ് ഫോമാ ഫാമിലി ടീം ഫോമയുടെ അമരത്തേക്ക് വരുന്നത്. ജയിംസ് ഇല്ലക്കല്‍(പ്രസിഡന്റ്), വിനോദ് കൊണ്ടൂര്‍(സെക്രട്ടറി), ജോഫ്രിന്‍ ജോസ്(ട്രഷറര്‍), ബിജു ചാക്കോ(ജോ.സെക്രട്ടറി), ബബ് ലു ചാക്കോ(ജോ.ട്രഷറര്‍) എന്നിവരാണ് ഫോമ ഫാമിലി ടീമില്‍ സിജിലിനോടൊപ്പം മത്സരിക്കുന്നു.

പുത്തന്‍ ആശയങ്ങളും ഫോമയുടെ ഉന്നതിക്കായി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമായും പുതുതലമുറയുടെ പ്രതീക്ഷയായിട്ടാണ് സിജില്‍ പാലക്കലോടിയെ എല്ലാവരും നോക്കി കാണുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക