Image

ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ സ്ഥാനത്തേക്ക്  ദീപക് അലക്സാണ്ടർ

ബിനു കാസിം Published on 23 March, 2022
ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ സ്ഥാനത്തേക്ക്  ദീപക് അലക്സാണ്ടർ

അറ്റലാന്റ:  ഫോമായുടെ  2022 - 2024 കാലയളവിലെ  സൗത്ത് ഈസ്റ്റ് റീജിയണിലെ നാഷണൽ കമ്മിറ്റി മെമ്പർ സ്ഥാനത്തേക്ക്  ദീപക് അലക്സാണ്ടർ  രംഗത്തു വന്നു . 

ദീർഘകാലം അറ്റ്ലാന്റയിലെ മലയാളി കൂട്ടായിമായ ഗാമയുടെ നിറസാന്നിധ്യമായ ദീപക് അലക്സാണ്ടർ ഫോമയുടെ തുടർന്നങ്ങോഒട്ടുള്ള പ്രവർത്തനങ്ങൾക്ക് കരുത്തുപകരുമെന്നു ഗാമയുടെ ഈ വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റഅംഗങ്ങളും മുൻകാല സാരഥികളും അറിയിച്ചു. 

ദീപക്കിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി ഈ വർഷത്തെ ഫോമയുടെ സൗത്ത് ഈസ്റ്റ്  റീജിയണൽ ഭാരവാഹികളായ ബിജു ജോസഫ്, പ്രകാശ് ജോസഫ് എന്നിവർ അറിയിച്ചു. 

ഗാമയുടെ പ്രവർത്തനപരമ്പര്യത്തെ ഉൾക്കൊണ്ടു ഫോമയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നും, ഏവരുടെയും പിന്തുണ അഭ്യർഥിക്കുന്നതായി നിയുക്ത നാഷണൽ കമ്മിറ്റി മെമ്പർ ദീപക് അലക്സാണ്ടർ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക