തിരുവനന്തപുരം: ചര്‍ച്ച ചെയ്ത് പ്രശ്നം തീര്‍ക്കാമെന്നിരിക്കെ എന്തിനാണ്
ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരം പ്രഖ്യാപിച്ചതെന്ന് വ്യക്തമാക്കണമെന്ന്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രശ്നങ്ങള്‍
സംസാരിക്കുകയും തിങ്കളാഴ്ച അന്തിമ ചര്‍ച്ച നടത്താമെന്ന് അറിയിപ്പ്
നല്‍കുകയുമായിരുന്നു. ഇതിന് ശേഷമാണ് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. ജനങ്ങളെ
ദ്രോഹിക്കുന്ന സമരത്തിനിറങ്ങിയത് വേദനാജനകമാണ്. ഏത് സമയത്തും ആരുമായും ചര്‍ച്ച
നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ
ഡോക്ടര്‍മാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്നും തീരുമാനമായില്ല.
ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. കഴിഞ്ഞ ദിവസം
ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍
കൊച്ചിയില്‍ ചര്‍ച്ച നടത്തിയിരുന്നു. വ്യാഴാഴ്ച വീണ്ടും ചര്‍ച്ച നടത്തും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല