ഫോമാ യൂത്ത് ഫോറം നയിക്കുന്നത് റീനി പൗലോസും, റോഷിന് മാമ്മനും
ജോയിച്ചന്‍ പുതുക്കുളംPublished on 11 July, 2012
ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (MANCA) യുടെ
സാരഥിയും ഫോമാ നാഷണല്‍ കമ്മിറ്റി അംഗവുമായ റീനി പൗലോസും, സ്റ്റാറ്റന്‍ഐലന്റ്
മലയാളി അസോസിയേഷന്റെ സെക്രട്ടറിയും യുവ ഗായകനുമായ റോഷി മാമ്മനും
കോര്‍ഡിനേറ്റര്‍മാരായി ഫോമാ കണ്‍വെന്‍ഷന്റെ യൂത്ത് ഫോറം നിലവില്‍ വന്നതായി ഫോമാ
വൈസ് പ്രസിഡന്റ് സ്റ്റാന്‍ലി കളരിക്കമുറി അറിയിച്ചു.
കഴിഞ്ഞ
കാലഘട്ടങ്ങളില്‍ ഒട്ടേറെ വനിതകളേയും യുവതീ യുവാക്കളേയും ഫോമയുടെ കൊടിക്കീഴില്‍
അണിനിരത്തിയ ഫോമാ ഭാരവാഹികള്‍, 2012-ലെ ക്രൂയിസ് കണ്‍വെന്‍ഷനിലെ യുവജന
കണ്വെന്ഷന് മനോഹരമായി നടത്തുവാന്‍ റെനിക്കും റോഷനും ചുമതല നല്കുകവഴി
അര്‍ഹതയ്ക്കുള്ള അംഗീകാരംകൂടിയാണ് നല്‍കിയിരിക്കുന്നത്.
നന്നേ
ചെറുപ്പത്തില്‍ തന്നെ അമേരിക്കയിലെത്തിയ റെനി പൗലോസ്, സാമൂഹ്യ സാംസ്കാരിക
സംഘടനകളിലൂടെ യുവജനങ്ങളെ സംഘടിപ്പിക്കുകയും ഒട്ടേറെ സെമിനാറുകളും
ക്ഷേമപ്രവര്‍ത്തനങ്ങളും നടത്തി കഴിവ് തെളിയിച്ചിട്ടുണ്ട്. ഫോമയുടെ തുടക്കം മുതല്‍
വനിതാ പ്രതിനിധി എന്ന നിലയില്‍ നിസ്വാര്‍ത്ഥമായ സേവനമാണ് സംഘടനയ്ക്ക്
നല്‍കുന്നത്.
ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളികള്‍ക്കെല്ലാം സുപരിചിതനായ
റോഷിന് മാമ്മന്‍, കലാ-സംഘനാ രംഗങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ്
കാഴ്ചവെയ്ക്കുന്നത്. കലയ്ക്കും കലാകാരന്മാര്ക്കും പരിപൂര്‍ണ പിന്തുണ
നല്കിപോരുന്ന റോഷിന് അറിയപ്പെടുന്ന ഒരു ഗായകനാണ്. കഴിഞ്ഞ ഒരു ദശാബ്ദമായി സംഘടനാ
പ്രവര്‍ത്തനങ്ങളിലൂടെ സ്റ്റാറ്റന്‍ഐലന്റ് മലയാളികളുടെ ഇടയില്‍ നിറഞ്ഞു
നില്ക്കുന്ന വ്യക്തിത്വമായി മാറിക്കഴിഞ്ഞു റോഷിന്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല