Image

മേഴ്സി സാമുവേൽ ഫോമാ വനിത പ്രതിനിധി സ്ഥാനത്തേക്ക്

Published on 17 February, 2022
മേഴ്സി സാമുവേൽ ഫോമാ വനിത പ്രതിനിധി സ്ഥാനത്തേക്ക്

ഡാളസ്/ടെക്സസ്: ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസിൻ്റെ (ഫോമാ) 2022-24 കാലഘട്ടത്തിലേക്കുള്ള ഭരണസമിതിയിൽ വനിതാ പ്രതിനിധിയായി മുന്നോട്ട് വരികയാണ് ഡാളസിൽ നിന്നും മേഴ്സി സാമുവേൽ. ഡാളസ് മലയാളി അസ്സോസിയേഷനെ (ഡി.എം.എ. ഡാളസ്) പ്രതിനിധീകരിച്ചാണ് മേഴ്സി വനിതാ പ്രതിനിധി സ്ഥാനത്തേക്ക് വരുന്നത്. സംഘടനാ പ്രവർത്തനത്തിൽ സജീവമായി നിൽക്കുന്ന മേഴ്സി, ഡാളസ് മലയാളി അസ്സോസിയേഷൻ വുമൺസ് ഫോറം പ്രസിഡൻ്റ്, ഫോമാ സതേൺ റീജിയൻ വുമൺസ് ഫോറം അഡ്വൈസറി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. 
കേരളാ എക്യുമിനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ചെയർപേഴ്സൺ, ഫോമാ വുമൺസ് ഫോറം അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച പരിചയവവും ഉണ്ട്. 
അമേരിക്കയിലെ മലയാളി പുതു തലമുറയ്ക്ക് കേരളത്തിൻ്റെ സംസ്ക്കാരം പകർന്നു നൽകുക, നാട്ടിൽ നിർധനരായ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകുക തുടങ്ങിയവയാണ് താൻ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ എന്നു മേഴ്സി പറഞ്ഞു. 
അതോടൊപ്പം തന്നെ പോലെ കൂടുതൽ മലയാളി യുവതികൾ ബിസിനസ്സ് രംഗത്തേക്ക് കൊണ്ടു വരാനും മേഴ്സി ആഗ്രഹിക്കുന്നു. ഭർത്താവ് സാമുവേൽ മത്തായി ഫോമയുടെ ഇപ്പോളത്തെ ദേശീയ സമിതി അംഗമാണ്. ആരോൺ സാമുവേൽ മകനാണ്. 


സാമുവേൽ മത്തായി.

Join WhatsApp News
T.C. Chacko 2022-02-17 16:47:08
good luck
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക