Image

ഫോമ മെട്രോ റീജിയന്‍   ആര്‍വിപി സ്ഥാനത്തേക്ക് പോള്‍ പി. ജോസിനെ നാമനിര്‍ദേശം ചെയ്തു

Published on 01 February, 2022
ഫോമ മെട്രോ റീജിയന്‍   ആര്‍വിപി സ്ഥാനത്തേക്ക് പോള്‍ പി. ജോസിനെ നാമനിര്‍ദേശം ചെയ്തു

ന്യൂയോര്‍ക്ക്: ഫോമ മെട്രോ റീജിയന്‍ 2022-24 വര്‍ഷത്തെ ആര്‍വിപി സ്ഥാനത്തേക്ക് പോള്‍ പി. ജോസിനെ മാതൃസംഘടനയായ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് നാമനിര്‍ദേശം ചെയ്തു.

അമേരിക്കയില്‍ എത്തി ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ലോംഗ് ഐലന്റിലെ വിവിധ കാലാ-സാംസ്‌കാരിക- സാമൂഹ്യ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച് നേതൃപാടവം തെളിയിച്ച വ്യക്തിയാണ് പോള്‍ പി. ജോസ്. കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ നിലവിലെ പ്രസിഡണ്ടാണ്. അസോസിയേഷന്റെ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

ഇന്ത്യ  കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ്, നോര്‍ത്ത് ഹെംപ്സ്റ്റഡ് മലയാളി അസോസിയേഷന്‍ ജോയിന്റ് ട്രഷറര്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി) ജോയിന്റ് സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പോള്‍ പി. ജോസ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ചെറുപ്പകാലം മുതൽ  സജീവമായി പ്രവര്‍ത്തിച്ചു  വരുന്നു . അത് ജീവിതത്തിലുടനീളം പ്രവര്‍ത്തികമാക്കാന്‍ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന രംഗത്തെ ശ്രദ്ധേയമായ നേട്ടം. പൊതുജീവിതത്തില്‍ സമൂഹത്തോട് നന്മചെയ്യുവാനുള്ള പ്രതിബദ്ധത, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം അമേരിക്കയില്‍ എത്തിയശേഷവും തുടരുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

അനേക വര്‍ഷങ്ങളായി ഫോമയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ ആര്‍വിപി സ്ഥാനത്തേക്ക് മത്സരിക്കുന്ന തനിക്ക് മെട്രോ റീജിയന്റെ കീഴിലുള്ള എല്ലാ അസോസിയേഷനുകളുടേയും അനുഗ്രഹവും പിന്തുണയും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചു.

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റിയില്‍ ഉദ്യോഗസ്ഥനാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക